വീട്ടുജോലിക്കാരിയെ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ചു, ഗുരുതരമായ പരിക്കേറ്റെങ്കിലും ആശുപത്രിയിലെത്തിച്ചില്ല; യുവതിക്ക് 15 വർഷം കഠിനതടവ്

Published : Feb 04, 2026, 11:27 AM IST
crime scene

Synopsis

വീട്ടുജോലിക്കാരിയെ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് 15 വർഷം കഠിനതടവ് വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതി. മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും അവഗണനയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് വിചാരണ വേളയിൽ പുറത്തുവന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ-നാസർ മേഖലയിൽ വീട്ടുജോലിക്കാരിയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഗൾഫ് പൗരയായ യുവതിക്ക് 15 വർഷം കഠിന തടവ് വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയുടേതാണ് ഈ നിർണായക ഉത്തരവ്. മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും അവഗണനയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് വിചാരണ വേളയിൽ പുറത്തുവന്നത്. കോടതി രേഖകൾ പ്രകാരം, പ്രതിയായ യുവതി തന്റെ വീട്ടുജോലിക്കാരിയെ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നു.

വടി ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനമേറ്റ് ജോലിക്കാരിക്ക് ശരീരമാസകലം ഗുരുതരമായ പരിക്കുകൾ പറ്റിയിരുന്നു. മർദ്ദനത്തെ തുടർന്ന് ജോലിക്കാരിയുടെ ആരോഗ്യനില വഷളായെങ്കിലും അവർക്ക് വൈദ്യസഹായം നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ പ്രതി തയ്യാറായില്ല. ഈ ബോധപൂർവ്വമായ അവഗണനയാണ് മരണത്തിന് കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. ഫോറൻസിക് റിപ്പോർട്ടുകളും ദൃക്‌സാക്ഷികളുടെ മൊഴികളും പരിശോധിച്ച കോടതി, ഇതൊരു ബോധപൂർവ്വമായ കൊലപാതകമാണെന്ന് കണ്ടെത്തി. പരിക്ക് പറ്റിയ ആൾക്ക് പ്രഥമശുശ്രൂഷയോ വൈദ്യസഹായമോ നൽകാതിരുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് ജഡ്ജി വ്യക്തമാക്കി. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 15 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ, ആർക്കൊക്കെ അപേക്ഷിക്കാം?
നാലംഗ കമാൻഡോകളുടെ ആക്രമണം, ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്