വീട്ടില്‍ നിന്ന് 8 എ.സിയും 3 ടി.വിയും മോഷ്ടിച്ചു; മുന്‍ഭാര്യക്കെതിരെ പരാതിയുമായി യുവാവ്

By Web TeamFirst Published Oct 11, 2018, 2:35 PM IST
Highlights

തന്റെ വീട്ടിലുണ്ടായിരുന്ന എട്ട് എ.സിയും മൂന്ന് ടെലിവിഷന്‍ സെറ്റുകളും താന്‍ വീട്ടിലില്ലാത്ത സമയത്ത് മുന്‍ഭാര്യ മോഷ്ടിച്ചുവെന്നായിരുന്നു പരാതി. റാസല്‍ഖൈമ പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ വിളിപ്പിച്ച് ചോദ്യം ചെയ്തു. 

റാസല്‍ഖൈമ: തന്റെ വീട്ടില്‍ നിന്ന് മുന്‍ഭാര്യ എ.സിയും ടി.വിയും മോഷ്ടിച്ചുവെന്ന പരാതിയുമായി യുവാവ് കോടതിയില്‍. യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. 

തന്റെ വീട്ടിലുണ്ടായിരുന്ന എട്ട് എ.സിയും മൂന്ന് ടെലിവിഷന്‍ സെറ്റുകളും താന്‍ വീട്ടിലില്ലാത്ത സമയത്ത് മുന്‍ഭാര്യ മോഷ്ടിച്ചുവെന്നായിരുന്നു പരാതി. റാസല്‍ഖൈമ പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ വിളിപ്പിച്ച് ചോദ്യം ചെയ്തു. സാധനങ്ങള്‍ കൊണ്ടുപോയെന്ന് യുവതി സമ്മതിച്ചുവെങ്കിലും താന്‍ മോഷ്ടിച്ചതല്ലെന്നായിരുന്നു ഇവരുടെ വാദം. പരാതിക്കാരന്റെ കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ് ഈ സാധനങ്ങള്‍ കൊണ്ടുപോയതെന്നും ഇവര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇവ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് തിരിച്ചുനല്‍കിയെങ്കിലും സ്വീകരിക്കാന്‍ പരാതിക്കാരന്‍ തയ്യാറായില്ല. 

തുടര്‍ന്ന് ഭര്‍ത്താവിന്റെ അനുമതിയില്ലാതെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. കേസ് ആദ്യം പരിഗണിച്ച കീഴ്ക്കോടതി 3000 ദിര്‍ഹം ഇവര്‍ക്ക് പിഴ ശിക്ഷയും വിധിച്ചു. ഇതിന് അപ്പീല്‍ പോയതോടെ മേല്‍ക്കോടതി ശിക്ഷ റദ്ദാക്കി യുവതിയെ വെറുതെ വിടാനാണ് ഉത്തരവിട്ടത്.

click me!