
അബുദാബി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ച് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ് രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സ്ത്രീകൾക്കും വനിതാദിന ആശംസകൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
`സമൂഹത്തിന്റെ ഉന്നമനത്തിനായി ശാശ്വതമായ പുരോഗതിയും വികസനവും വളർത്തിയെടുക്കുന്നതിൽ എല്ലാ സ്ത്രീകളും നൽകുന്ന സംഭാവനകളെ ആഘോഷിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സ്ത്രീകളേ, എല്ലാ മേഖലകളിലുമുള്ള നിങ്ങളുടെ നേട്ടങ്ങളും നിർണായകമായ സ്വാധീനവും വഴി ഭാവി തലമുറയെയും പ്രചോദനം കൊള്ളിക്കുന്നതിൽ ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുകയാണ്'- അൽ നഹ്യാൻ കുറിച്ചു.
അൽ മക്തൂം എക്സിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്, `സ്ത്രീകളുടെ ഉദാരത, ശക്തി, ത്യാഗം, സമൂഹങ്ങളെയും രാജ്യങ്ങളെയും കെട്ടിപ്പടുക്കുന്നതിൽ അവർ നൽകിയ സംഭാവനകൾ എന്നിവയെ ഞങ്ങൾ ആഘോഷിക്കുന്നു. സ്ത്രീകൾ ജീവിതത്തിന്റെ രഹസ്യമാണ്. അവർ തലമുറകളുടെ അധ്യാപകരും വീരന്മാരുടെ സ്രഷ്ടാക്കളുമാണ്'.
read more: സാങ്കേതിക പ്രശ്നം; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനഃരാരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam