
ദുബൈ: 81-ാമത്തെ മഹ്‍സൂസ് ഗ്രാന്റ് ഡ്രോയില്‍ 10,000,000 ദിര്‍ഹത്തിന്റെ വിജയിയെ തെരഞ്ഞെടുത്തതു കൊണ്ടുതന്നെ കഴിഞ്ഞ ശനിയാഴ്ച നടന്ന 82-ാമത് നറുക്കെടുപ്പില്‍ ആവേശം വാനോളമായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് മഹ്‍സൂസ് ജീവിതങ്ങള്‍ മാറ്റിമറിക്കുന്നതിനുള്ള സാക്ഷ്യം കൂടിയായിരുന്നു യഥാര്‍ത്ഥത്തില്‍ അത്. എന്നാല്‍ ഇത്തവണ കാത്തിരുന്ന അത്ഭുതം പക്ഷേ മറ്റൊന്നായിരുന്നു. റാഫില്‍ ഡ്രോയില്‍ വിജയികളായ മൂന്ന് പേരും മൂന്ന് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വനിതകള്‍.
യഥാക്രമം റൊമേനിയ, ഫിലിപ്പൈന്‍സ്, യുഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓന, റേച്ചല്‍, ബാര്‍ബറ എന്നിവരാണ് ഇത്തവണ റാഫിള്‍ ഡ്രോയില്‍ വിജയികളായി 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. മഹ്‍സൂസിലൂടെ ലഭിക്കുന്ന സമ്മാനം ഉപയോഗിച്ച് തങ്ങളുടെയും കുടുംബങ്ങളുടെയും ജീവിതം എങ്ങനെ മനോഹരമാക്കാം എന്നതിനെക്കുറിച്ച് റാഫിള്‍ ഡ്രോയില്‍ വിജയികളായ ഈ മൂന്ന് പേര്‍ക്കും പദ്ധതികളുണ്ട്.
റൊമേനിയന്‍ സ്വദേശിയായ ഓന ഇപ്പോള്‍ റാസല്‍ഖൈമയിലാണ് താമസിക്കുന്നത്. അടുത്തിടെ വിവാഹിതയായ അവര്‍ കഴിഞ്ഞ ആറ് വര്‍ഷമായി യുഎഇയില്‍ താമസിച്ച് സ്വന്തം ബിസിനസ് നടത്തുകയാണ്. മഹ്‍സൂസില്‍ ഉറച്ച വിശ്വാസമുള്ള, അതിന്റെ ആരാധിക കൂടിയായ അവര്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച ഈ സമ്മാനത്തിലും ഏറെ സന്തോഷവതിയാണ് ഓന.
"350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനമാണ് ലഭിച്ചതെന്നായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്. ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് 100,000 ദിര്‍ഹമാണ് സമ്മാനം ലഭിച്ചതെന്നറിഞ്ഞ് അമ്പരന്നത്. നേരത്തെ ഒരിക്കല്‍ സമ്മാനം കിട്ടിയുണ്ടായിരുന്നതിനാല്‍, ഒരിക്കല്‍ കൂടി വിജയിക്കുമെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഈ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. നേരത്തെ മറ്റ് ചിലരോടൊപ്പം ചേര്‍ന്ന് എടുത്ത ഒരു ടിക്കറ്റിന് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചിരുന്നു. ഒരുപാട് നന്ദിയുണ്ട്. ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനായി ഈ പണം ഉപയോഗിക്കും. ഒപ്പം ഒരു നാള്‍ ഞാന്‍ ഒന്നാം സമ്മാനവും സ്വന്തമാക്കും" - ഓന പറയുന്നു.
ഫിലിപ്പൈന്‍സ് സ്വദേശിയായ റേച്ചല്‍ 15 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ്. സിംഗിള്‍ മദറായ അവര്‍ യുഎഇയിലെ ഒരു കുടുംബത്തിന്റെ ഡ്രൈവറാണ്. രണ്ട് മക്കളും നാട്ടിലാണ്. ഒരു സുഹൃത്ത് വഴിയാണ് മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് പങ്കെടുക്കാന്‍ തീരുമാനിച്ചു. 100,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചതോടെ ആ തീരുമാനം ശരിയായിരുന്നുവെന്ന് വ്യക്തവുമായി. സമ്മാനത്തുക തീര്‍ച്ചായും അവരുടെ ജീവിതത്തില്‍ മാറ്റം വരുത്തും.
"സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഫിലിപ്പൈന്‍സിലുള്ള അമ്മയെ വിളിച്ച് വിവരം പറഞ്ഞു. അമ്മയും ഏറെ സന്തോഷത്തിലായി. എനിക്ക് സാമ്പത്തികമായി ചില പ്രതിസന്ധികളുണ്ടായിരുന്നു. അവ ഇനി പരിഹരിക്കാന്‍ സാധിക്കുമെന്നുള്ളതിനാല്‍ തന്നെ മഹ്‍സൂസിന് നന്ദി പറയുന്നു. ബാക്കി തുക കൊണ്ട് നാട്ടില്‍ ഞാന്‍ ഒരു വീട് നിര്‍മിക്കും" - റേച്ചല്‍ പറഞ്ഞു.
അബുദാബിയില്‍ താമസിക്കുന്ന യുഗാണ്ടന്‍ സ്വദേശി ബാര്‍ബറ, സെക്യൂരിറ്റി ജീവക്കാരിയായി ജോലി ചെയ്യുകയാണ്. യുട്യൂബില്‍ പരതുന്നതിനിടെയാണ് ഒരിക്കല്‍ യാദൃശ്ചികമായി മഹ്‍സൂസിനെക്കുറിച്ച് അറിയുന്നതും നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും. ഇപ്പോള്‍ 82-ാമത് മഹ്‍സൂസ് ഗ്രാന്റ് ഡ്രോയിലെ റാഫിള്‍ ഡ്രോ വിജയിയാവുക വഴി 100,000 ദിര്‍ഹമാണ് അവര്‍ക്ക് സ്വന്തമായത്.
"ഇത്ര വലിയൊരു തുക സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി. ആദ്യമൊന്നും അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. പിന്നീട് വീണ്ടും പരിശോധിച്ചപ്പോള്‍ ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ അത് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്നാണ് തീരുമാനം" - ബാര്‍ബറ പറഞ്ഞു.
വനിതകള്‍ക്കായിരുന്നു മേധാവിത്വമെങ്കിലും മറ്റ് നിരവധിപ്പേരും 82-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ നേടി.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്ന 39 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കിട്ടെടുത്തു. ഇവരില്‍ ഓരോരുത്തര്‍ക്കും 25,641 ദിര്‍ഹം വീതം ലഭിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 1,363 വിജയികള്‍ക്ക് 350 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. ആകെ 1,777,050 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ജൂണ്‍ 25ന് നടന്ന നറുക്കെടുപ്പില്‍ വിജയികള്‍ സ്വന്തമാക്കിയത്.
മഹ്‍സൂസ് ഗ്രാന്റ് ഡ്രോയില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന്റ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് വേണ്ടത്. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിനും ഗ്രാന്റ് ഡ്രോയിലേക്കുള്ള ഒരോ എന്‍ട്രി വീതം ലഭിക്കും. ഒപ്പം പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കും. മഹ്‍സൂസില്‍ പങ്കെടുക്കുന്ന ഓരോരുത്തരും വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിന് പിന്നിലുമുള്ള മഹത്തായ മറ്റൊരു കാര്യം, അവ മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുമെന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ