സൗദിയില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി കസ്റ്റഡിയില്‍

By Web TeamFirst Published Jan 10, 2020, 1:18 PM IST
Highlights

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിന് നേരെ യുവതി ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ശരീരത്തിലേക്ക് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. 

റിയാദ്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിയെ സുരക്ഷാ വകുപ്പ് അധികൃതര്‍ വീണ്ടും കസ്റ്റഡിയിലെടുത്തു. കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ ഇവരെ അന്വേഷണ വിധേയമായി അധികൃതര്‍ വീണ്ടും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിന് നേരെ യുവതി ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ശരീരത്തിലേക്ക് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ സൗദി പൗരനെ ജിസാനിലുള്ള കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ ആക്രമണത്തില്‍ തനിക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും താന്‍ ഇപ്പോഴും ചികിത്സയിലാണെന്നുമാണ് സൗദി പൗരന്‍ അറിയിച്ചത്.

click me!