Ramadan : റമദാന്‍ മാസത്തില്‍ യുഎഇയിലെ ജോലി സമയം പ്രഖ്യാപിച്ചു

Published : Mar 03, 2022, 10:12 PM IST
Ramadan : റമദാന്‍ മാസത്തില്‍ യുഎഇയിലെ ജോലി സമയം പ്രഖ്യാപിച്ചു

Synopsis

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണമായും അവധിയായിരിക്കും.  വാരാന്ത്യ അവധി മാറിയ ശേഷമുള്ള യുഎഇയിലെ ആദ്യ റമദാനാണ് ഇത്.

ദുബൈ: റമദാന്‍ (Ramadan) മാസത്തില്‍ യുഎഇയിലെ (UAE) പൊതുമേഖലയിലെ (public sector) തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണമായും അവധിയായിരിക്കും.  വാരാന്ത്യ അവധി മാറിയ ശേഷമുള്ള യുഎഇയിലെ ആദ്യ റമദാനാണ് ഇത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന ആദ്യ റമദാന്‍ കൂടിയാണിത്. ഷാര്‍ജയില്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും.

മരുഭൂമിയില്‍ മോട്ടോര്‍സൈക്കിള്‍ അപകടം; പരിക്കേറ്റ പെണ്‍കുട്ടിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

ദുബൈ: മകന്റെ താമസ വിസ പുതുക്കുന്നതിനായി (Residence visa renewal) വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി (Forgery). 45 വയസുകാരനായ ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal Court) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ വാടക കരാറിന്റെ (lease contract) കോപ്പിയാണ് ഇയാള്‍ വിസ പുതുക്കുന്നതിനായി സമര്‍പ്പിച്ചത്.

അതേസമയം മകന്റെ വിസ പുതുക്കുന്നതിനായി താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷനും പൊലീസും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. മകന്റെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും തന്റെ ഐ.ഡി കാര്‍ഡിന്റെ കോപ്പിയും മറ്റ് രേഖകളും പണവും ഇയാളെ ഏല്‍പ്പിച്ചിരുന്നു എന്നാണ് മൊഴി. എന്നാല്‍ അപേക്ഷയോടൊപ്പം നല്‍കിയ രേഖകളില്‍ ചേര്‍ത്തിരുന്ന വാടക കരാര്‍ വ്യാജമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് താന്‍ ഉണ്ടാക്കിയതെല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിസ പുതുക്കുന്നതിന് വാടക കരാര്‍ ആവശ്യമാണെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നതെങ്കിലും വിസ പുതുക്കാനായി ഹാജരാക്കിയ രേഖയില്‍ അജ്‍മാനിലെ വാടക കരാറാണ് ചേര്‍ത്തിന്നത്. വിസ പുതുക്കാന്‍ താന്‍ ഏല്‍പ്പിച്ച വ്യക്തി എന്തിന് വ്യാജ രേഖയുണ്ടാക്കി എന്ന കാര്യം അറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം.

ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ അടുത്ത വര്‍ഷവും ഫീസ് കൂടില്ല; സ്വാഗതം ചെയ്ത് രക്ഷിതാക്കള്‍

അതേസമയം അജ്ഞാതനായ ഒരു വ്യക്തിയാണ് കുറ്റം ചെയ്‍തതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജ രേഖയുണ്ടാക്കിയത് പ്രതിക്ക് പ്രയോജനം ഉണ്ടാകാന്‍ വേണ്ടിയാണ്. അതിനാവശ്യമായ വിവരങ്ങള്‍ നല്‍കാതെ അത്തരമൊരു രേഖ ഉണ്ടാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ വ്യാജ രേഖയുണ്ടാക്കിയത് പ്രതിയുടെ പൂര്‍ണ അറിവേടെയായിരുന്നുവെന്നും ഇപ്പോള്‍ അത് നിഷേധിക്കുകയാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്തും.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വിജയകരമായ ജൈത്രയാത്ര തുടര്‍ന്ന് ലുലുവിന്റെ പുതിയ കാൽവെപ്പ്, 33-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു, പുതിയ സ്റ്റോര്‍ അൽ ഖുറമിൽ
ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി