കൊവിഡ് സുരക്ഷാ സൗകര്യങ്ങളില്ല; ഒമാനില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ തൊഴിലാളികള്‍ പണിമുടക്കില്‍

By Web TeamFirst Published Jun 16, 2020, 11:12 AM IST
Highlights

താമസിക്കുന്ന ക്യാമ്പുകളിലും മറ്റും ഒമാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ല എന്നതാണ് ഇവരുടെ പരാതി.

മസ്കറ്റ്: ഒമാനിലെ സോഹാറിൽ  ഇന്ത്യൻ ഉടമസ്ഥയിലുള്ള ഒരു സിവിൽ ഇലക്ട്രിക്കൽ കോൺട്രാക്ടിങ് കമ്പനിയിലെ 3000ത്തോളം തൊഴിലാളികൾ പണിമുടക്കിൽ. താമസിക്കുന്ന ക്യാമ്പുകളിലും മറ്റും ഒമാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ല എന്നതാണ് ഇവരുടെ പരാതി. കഴിഞ്ഞ ഒരാഴ്ചയായി ജീവനക്കാർ പണിമുടക്കിലാണ്. വിഷയത്തിൽ ഇടപെട്ട് ഉടൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മസ്കറ്റ് ഇന്ത്യൻ എംബസിയോട് ഒമാൻ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

നാട്ടിലേക്ക് മടങ്ങാൻ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ്; രൂക്ഷ വിമർശനവുമായി ഒമാനിലെ പ്രവാസി സമൂഹം

(പ്രതീകാത്മക ചിത്രം)

 

click me!