സൗദിയില്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ശമ്പളം നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

By Web TeamFirst Published Nov 5, 2021, 1:22 PM IST
Highlights

ദിവസവും എട്ട് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യ മേഖലയില്‍ ജോലി സമയം. നിശ്ചയിക്കപ്പെട്ട സമയത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് അധികമായി വരുന്ന ഒരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനമാണ് ഓവര്‍ടൈം  വേതനമായി കൊടുക്കേണ്ടത്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അധിക വേതനം നല്‍കുന്നത് നിര്‍ബന്ധമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം നല്‍കാതെ അധിക സമയം ജോലി ചെയ്യിപ്പിച്ചാല്‍ അത് നിയമവിരുദ്ധമായി കണക്കാക്കും. ഇത്തരത്തില്‍ പരാതിയുള്ളവര്‍ക്ക് മന്ത്രാലയത്തെ സമീപിക്കാമെന്നാണ് നിര്‍ദ്ദേശം. 

ദിവസവും എട്ട് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യ മേഖലയില്‍ ജോലി സമയം. നിശ്ചയിക്കപ്പെട്ട സമയത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് അധികമായി വരുന്ന ഒരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനമാണ് ഓവര്‍ടൈം  വേതനമായി കൊടുക്കേണ്ടത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവും ഓവര്‍ടൈം ആയി കണക്കാക്കി അതിന് തത്തുല്യമായി വേതനം നല്‍കണം.

മൊബൈല്‍ കടകളില്‍ റെയ്‍ഡ്; 28 പ്രവാസികള്‍ പിടിയിലായി

 

റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം; വീഡിയോ പ്രചരിച്ചതോടെ പ്രതികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) റിയാദിലെ(Riyadh) റെസ്റ്റോറന്റില്‍ ജീവനക്കാരെ ആക്രമിച്ചു. ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റിലാണ് തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റത്. രണ്ട് പ്രവാസി തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു.

റിയാദ് മേഖലയിലെ അല്‍ ഖുവൈയ്യ ഗവര്‍ണറേറ്റിലെ അല്‍-ഖസ്ര ഷോപ്പിങ് സെന്ററിലാണ് സംഭവമുണ്ടായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. ഒരു സംഘം യുവാക്കള്‍ റെസ്റ്റോറന്റിലെത്തി ജീവനക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അറ്റോര്‍ണി ജനറല്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പ്രതികളെ അല്‍ ഖര്‍ജ് ലര്‍ണറേറ്റില്‍ കണ്ടെത്തി. ഇവരെ തിരിച്ചറിയുകയും  അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

click me!