ഉച്ചയ്ക്ക് വീട്ടിലെത്താം, ജോലിസമയം രണ്ടു മണിക്കൂര്‍ കുറച്ചു; സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ബാധകമെന്ന് യുഎഇ

By Web TeamFirst Published Mar 5, 2024, 12:45 PM IST
Highlights

എട്ടു മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും.

ദുബൈ: യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചു. ജോലി സമയത്തില്‍ രണ്ട് മണിക്കൂറാണ് കുറച്ചത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കിയത്.

എട്ടു മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും. ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളില്‍ ഫ്ലെക്സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയം. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ മൂന്നര മ​ണി​ക്കൂ​റും വെ​ള്ളി​യാ​ഴ്ച ഒന്നര മ​ണി​ക്കൂ​റു​മാ​ണ്​ കു​റ​ച്ച​ത്. വ​ർ​ക്ക്​ ഫ്രം ​ഹോം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ്വീകരിക്കാമെങ്കിലും ആ​കെ ജീ​വ​ന​ക്കാ​രു​ടെ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

Read Also -  'കുതന്ത്ര തന്ത്രമൊന്നും അറിയില്ലടാ'; ആറ് മാസത്തിൽ രണ്ടാം ജാക്പോട്ട്, അതും ഒരേ സ്ഥലത്ത് നിന്നെടുത്ത ടിക്കറ്റിന്

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളുണ്ട്. പുതിയ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പൂരിലേക്ക് 1200 പേര്‍ക്കും കൂടുതല്‍ സഞ്ചരിക്കാനുള്ള അവസരമാണ് ലഭിക്കുക.  

ജയ്പൂരിലേക്ക് ജൂണ്‍ 16നാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 11 ആയി ഉയരും. ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന്‍ സര്‍വീസും പ്രയോജനപ്പെടുത്താം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!