
ദോഹ: ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മധ്യപൂർവേഷ്യയും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന മിന മേഖലയില്‍ ഒന്നാമതെത്തി ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തർ. ഇസ്രായേൽ അടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളിൽ ഖത്തർ മുന്നിലാണ്. നോർവെ, എസ്റ്റോണിയ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ആഗോള തലത്തിൽ മാധ്യമ സ്വാതന്ത്ര്യം വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ആർഎസ്എഫിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 60 ശതമാനം രാജ്യങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞു. പത്ത് വർഷത്തിനിടെ മാധ്യമ സ്വാതന്ത്ര്യം ഗുരുതര പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കൂടി. 180 രാജ്യങ്ങളുള്ള പട്ടികയിൽ 151ാം സ്ഥാനത്താണ് ഇന്ത്യ. ഗസ്സയിൽ അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയ ഇസ്രായേൽ, മാധ്യമ സ്വാതന്ത്യ പട്ടികയിൽ 11 സ്ഥാനങ്ങൾ പിന്നോട്ടുപോയി 112ാം സ്ഥാനത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ