
ദുബായ്:ലോകത്ത് കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കാലം ഇല്ലാതാകാൻ പോകുകയാണോ? . അതെയെന്നാണ് യുഎഇയിൽ നിന്നുള്ള വാർത്തകൾ. ക്രിമിനൽ കേസുകളുടെ നടപടിക്രമങ്ങൾ എ.ഐയിലേക്ക് മാറ്റാൻ യുഎഇ പദ്ധതി അവതരിപ്പിച്ചു. . പരാതി സ്വീകരിക്കുന്നത് മുതൽ തരംതിരിക്കുന്നതും തെളിവുകൾ വിശകലനം ചെയ്യുന്നതും വരെ എ.ഐ സഹായത്തോടെ ആയിരിക്കും. കേസുകൾ തീർപ്പാക്കാനുള്ള സമയവും കൃത്യതയും നൂറു ശതമാനം മെച്ചപ്പെടുത്താനാണ് ലക്ഷ്യം.
............
കേസുകൾ വേഗത്തിൽ തീർപ്പാക്കന്നതിൽ പേരുകേട്ട രാജ്യമാണ് യുഎഇ. അവിടെയാണ് എ.ഐ കൂടി വരാൻ പോകുന്നത്.ഒരു പരാതി കിട്ടിയാൽ അത് തരംതിരിക്കുന്നത്, തെളിവുകൾ താരതമ്യം ചെയ്യുന്നത്, വിശകലനം ചെയ്യുന്നത്,അവസാനം സമ്മറി നൽകുന്നത് എല്ലാം എ.ഐ. ഫയലുകൾ തെരഞ്ഞ് സമയം കളയേണ്ട. ഉദ്യോഗസ്ഥർക്ക് ഏത് കേസ് ആദ്യം തീർക്കണമെന്ന നിർദേശം പോലും ലഭിക്കും. ചുരുക്കത്തിൽ കേസുകൾ കെട്ടിക്കിടക്കുന്ന കാലം അവസാനിക്കുമെന്ന് കരുതാം. ക്രിമിനൽ കേസ് നടപടിക്രമങ്ങൾ എ.ഐ സഹായത്തോടെ വേഗത്തിലാക്കാൻ ഉള്ള പദ്ധതി
യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അബുദാബിയിലെ ഗവ ര്‍മെന്‍റ് എമർജിങ് ടെക്നോളജീസ് ഉച്ചകോടിയിലാണ് അവതരിപ്പിച്ചത്. കേസുകൾ വേഗത്തിൽ തീർപ്പാക്കാനും, കൃത്യത കൂട്ടാനും, സുതാര്യത വർധിപ്പിക്കാനും കഴിയും. യുഎഇ അറ്റോണി ജനറൽ ഓഫീസ് ചീഫ് പ്രോസിക്യൂട്ടർ ചാൻസലർ സലീം അൽ സാബി പറഞ്ഞു. കേസ് നടപടിക്രമങ്ങൾക്കെടുക്കുന്ന സമയത്തിൽ 100 ശതമാനം കുറവ് വരുത്താനാണ് ലക്ഷ്യം.കേസുകളിൽ ക്രൈം സീൻ പുനരാവിഷ്കരിക്കാൻ 3ഡി സമുലേഷൻ, വിർച്വൽ റിയാലിറ്റി എന്നിവയും ഉപയോഗിക്കും. കുറ്റം നടക്കുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകാനും എ.ഐ സംവിധാനം പണിപ്പുരയിലാണ്. തെളിവുകൾ സംരക്ഷിക്കാൻ ബ്ലോക്ക് ചെയിനും പ്രയോജനപ്പെടുത്തും.
...............
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ