
ഷാര്‍ജ: യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച ഷാര്‍ജയില്‍ തുടക്കമാവും. ജുവൈസ് ഷാര്‍ജ ഇന്ത്യന്‍സ്കൂളില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ 2400 പ്രതിഭകളാണ് മാറ്റുരയ്ക്കുക. സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് പുരോഗമിക്കുമ്പോള്‍ കടല്‍ കടന്നും കലോത്സവമേളം അരങ്ങേറും.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ജുവൈസിലെ ഷാര്‍ജ ഇന്ത്യന്‍സ്കൂള്‍ യുഫെസ്റ്റ് സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. മൂന്ന് വേദികളിലായി 34 ഇനങ്ങളിലായാണ് മത്സരങ്ങള്‍. കിരീടം നിലനിര്‍ത്താനുള്ള അവസാനവട്ടപരിശീലനത്തിലാണ് ഷാര്‍ജ ഇന്ത്യന്‍സ്കൂള്‍ വിദ്യാര്‍ത്ഥികള്‍.
അവധി ദിനങ്ങളില്‍പോലും ചിട്ടയായ പരിശീലനങ്ങളുമായി അധ്യാപകരും മാനേജ്മെന്‍റും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. അധ്യാപകർക്കായുള്ള തിരുവാതിരക്കളി, കുട്ടികളുടെ മ്യൂസിക് ബാൻഡ്, സിനിമാറ്റിക് സോങ്ങ്, സോളോ സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങൾ യുഫെസ്റ്റ് നാലാംപതിപ്പിലെ പ്രത്യേകതകളാണ്. രാവിലെ എട്ടുമണിമുതല്‍ രാത്രി പതിനൊന്ന് മണിവരെ മത്സരങ്ങള്‍ നീണ്ടു നില്‍ക്കും. സെന്‍ട്രല്‍ സോണ്‍ മത്സരത്തിനുശേഷം ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ റാസ്ലഖൈമയില്‍വച്ച് നോര്‍ത്ത് സോണ്‍മത്സരം നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam