
അമ്മാന്‍: സഹോദരങ്ങളായ രണ്ടുപേരെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി(stabbed to death). ജോര്‍ദാനിലെ അമ്മാന്‍ (Amman)നഗരത്തിന് വടക്ക് ഇര്‍ബിദിലാണ് (Irbid)സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് യുവാക്കള്‍ക്ക് കുത്തേറ്റ വിവരം ഇര്‍ബിദ് പൊലീസ് ഡയറക്ടറേറ്റില്‍ ലഭിച്ചതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വക്താവ് വെളിപ്പെടുത്തി. താമര്‍, റാമി അല്‍ ഹമൗരി എന്നീ സഹോദരങ്ങള്‍ക്കും അവരുടെ പിതാവിനും കുത്തേറ്റ നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സഹോദരങ്ങള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അവരുടെ പിതാവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. ഇതേ കെട്ടിടത്തിലെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയ ശേഷമായിരുന്നു ആത്മഹത്യ. കെട്ടിടത്തിന്റെ ജനലിലൂടെയാണ് ഫിലിപ്പൈന്‍സ് യുവതി താഴേക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam