സ്വാതന്ത്ര്യദിനത്തില്‍ ലോകമെമ്പാടുമുള്ള അമ്മമാര്‍ക്ക് ആദരമര്‍പ്പിച്ച് യുവഗായിക; ഗാനം റിലീസ് ചെയ്ത് മോഹന്‍ലാല്‍

By Web TeamFirst Published Aug 16, 2020, 8:09 PM IST
Highlights

ഏറ്റവുമധികം ഭാഷകളില്‍ പാടിയതിനും ഏറ്റവും ദൈര്‍ഘ്യമേറിയ കച്ചേരി നടത്തിയതിനും ലോക റെക്കോര്‍ഡ് നേടിയ വ്യക്തിയാണ് കണ്ണൂര്‍ സ്വദേശിയായ സുചേത. 

ദുബായ്: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ലോകത്തിലെ എല്ലാ അമ്മമാര്‍ക്കുമായി മനോഹര ഗാനം സമര്‍പ്പിച്ച് യുവഗായിക സുചേത സതീഷ്.  പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ സുചേത ആലപിച്ച ഗാനം നടന്‍ മോഹന്‍ലാലാണ് റിലീസ് ചെയ്തത്.  

സിനിമ, കല, കായികം, രാഷ്ട്രീയം, തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭകളില്‍ അഭിമാനം കൊള്ളുന്ന അവരുടെ അമ്മമാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ളതാണ് ഗാനം. 'മാ തുഛേ സലാം' എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബത്തിന് സുമിത ആയില്യത്ത് ആണ് വരികളെഴുതിയിരിക്കുന്നത്. വിമല്‍കുമാര്‍ കാളിപുരയത്ത് ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഏറ്റവുമധികം ഭാഷകളില്‍ പാടിയതിനും ഏറ്റവും ദൈര്‍ഘ്യമേറിയ കച്ചേരി നടത്തിയതിനും ലോക റെക്കോര്‍ഡ് നേടിയ വ്യക്തിയാണ് കണ്ണൂര്‍ സ്വദേശിയായ സുചേത. 

click me!