സൗദിയില്‍ പുതിയ അധ്യയന വര്‍ഷം ഈ മാസം 30ന് തുടങ്ങും

By Web TeamFirst Published Aug 16, 2020, 7:18 PM IST
Highlights

ക്ലാസുകള്‍ ഓണ്‍ലൈനായി രണ്ടു സമയങ്ങളിലായാണ് നടക്കുക. ഇന്റര്‍മീഡിയറ്റ്, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് രാവിലെ ഏഴു മണിക്കും പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക്  ഉച്ചകഴിഞ്ഞു മൂന്നിനുമാണ് ക്ലാസ് നടക്കുക.

റിയാദ്: സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ഈ മാസം 30ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. എന്നാല്‍ ആദ്യം ഓണ്‍ലൈനായി ആയിരിക്കും ക്ലാസ്സുകളെന്നും മന്ത്രാലയം അറിയിച്ചു. 

ഓഗസ്റ്റ് 30 മുതല്‍ ഒക്ടോബര്‍ 15 വരെ ഏഴു ആഴ്ചയായി ഓണ്‍ലൈനായാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് ആലുശൈഖ് അറിയിച്ചു. ക്ലാസുകള്‍ ഓണ്‍ലൈനായി രണ്ടു സമയങ്ങളിലായാണ് നടക്കുക. ഇന്റര്‍മീഡിയറ്റ്, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് രാവിലെ ഏഴു മണിക്കും പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക്  ഉച്ചകഴിഞ്ഞു മൂന്നിനുമാണ് ക്ലാസ് നടക്കുക.

പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ഏഴു ആഴ്ചത്തെ ക്ലാസുകള്‍ക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും സ്ഥിതി വിലയിരുത്തിയ ശേഷം തുടര്‍ന്നുള്ള പഠനത്തിനായി സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനെ സംബന്ധിച്ചു പരിശോധിക്കും.
അതേസമയം സര്‍വ്വകലാശാലകളിലെയും സാങ്കേതിക സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

യുഎഇയുടെ കൊവിഡ് പോരാട്ടം പ്രശംസനീയം; ലോകത്തിന് തന്നെ മാതൃകയെന്ന് ശൈഖ് മുഹമ്മദ്

click me!