കൊവിഡില്‍ നിന്ന് രക്ഷ നേടാന്‍ അണുനാശിനി കുടിച്ച യുവാവ് സൗദിയില്‍ അറസ്റ്റില്‍

By Web TeamFirst Published Mar 27, 2020, 8:24 AM IST
Highlights

കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തി അണുനാശിനി കുടിച്ച യുവാവ് സൗദിയില്‍ അറസ്റ്റിലായി. 

റിയാദ്: കൊവിഡ് വ്യാപനത്തിൽ നിന്ന് സംരക്ഷണം നൽകുമെന്ന് വാദിച്ച് അണുനാശിനി കുടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തതായി അൽജൗഫ് പോലീസ് വക്താവ് ലെഫ്. കേണൽ യസീദ് അൽനോമസ് പറഞ്ഞു. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് പിടിയിലായത്.

സ്നാപ് ചാറ്റ് സെലിബ്രിറ്റിയായ യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു. അണുനാശിനി കുടിക്കുകയും ഇതിന്റെ ലൈവ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്യുന്നതിന് നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു. സമാന കേസുകളിൽ നേരത്തെ റിയാദിൽ നിന്നും അൽഖസീമിൽ നിന്നും സൗദി യുവാക്കളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!