Latest Videos

കൃത്രിമ അവയവ നിര്‍മാണം ; ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാന്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍

By Web TeamFirst Published Nov 30, 2021, 8:46 PM IST
Highlights

സാങ്കേതികതയിലെ യുഎഇ-ജര്‍മന്‍ സഹകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ഈ സംയുക്ത സംരംഭം മുന്നോട്ടു വെക്കുന്നു. നിശ്ചയ ദാര്‍ഢ്യമുള്ളവരുടെ സ്വയം പര്യാപ്തതക്കും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉപകരണങ്ങള്‍ നല്‍കാനുള്ള ഒരു പൊതു ലക്ഷ്യത്തോടെ രണ്ടു യുഎഇ-ജര്‍മന്‍ സ്ഥാപനങ്ങളുടെ പ്രതിബദ്ധതയാണിത് എടുത്തു കാട്ടുന്നത്. 

ദുബായ്: ജര്‍മന്‍ ആരോഗ്യ പരിചരണ ഉപകരണ നിര്‍മാതാക്കളായ ബോവന്‍ഫൈന്‍ഡ് എംഇയുടെ(Bauerfeind ME) അഫിലിയേറ്റായ ഓര്‍ത്തോപീഡിക് ടെക്‌നിക് ബെര്‍ലിനു(ഒടിബി)മായി കൈകാലുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സംയുക്ത സംരംഭ കരാറില്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍(ഇസെഡ്എച്ച്ഒ)(Zayed Higher Organisation for People of Determination) ഒപ്പുവച്ചു. അബുദാബിയിലെ ഇസെഡ്എച്ച്ഒ ആസ്ഥാനത്ത് പ്രോസ്‌തെറ്റിക്‌സും ഓര്‍ത്തോട്ടിക്‌സും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാനും അവര്‍ക്ക് ജോലി നല്‍കാനും ഇത് ബോവര്‍ഫൈന്‍ഡിന് കരുത്ത് പകരും. 

സാങ്കേതികതയിലെ യുഎഇ-ജര്‍മന്‍ സഹകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ഈ സംയുക്ത സംരംഭം മുന്നോട്ടു വെക്കുന്നു. നിശ്ചയ ദാര്‍ഢ്യമുള്ളവരുടെ സ്വയം പര്യാപ്തതക്കും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉപകരണങ്ങള്‍ നല്‍കാനുള്ള ഒരു പൊതു ലക്ഷ്യത്തോടെ രണ്ടു യുഎഇ-ജര്‍മന്‍ സ്ഥാപനങ്ങളുടെ പ്രതിബദ്ധതയാണിത് എടുത്തു കാട്ടുന്നത്. 

എക്‌സ്‌പോ 2020 യുഎഇ പവലിയനില്‍ നടന്ന ചടങ്ങില്‍ ഇസെഡ്.എച്ച്.ഒ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ഹുമൈദാന്‍, ബോവര്‍ഫൈന്‍ഡ് എംഇ-ഒടിബി ജനറല്‍ മാനേജര്‍ കാള്‍ ഷ്മിറ്റ് എന്നിവര്‍ പരസ്പര ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ''നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് പ്രോസ്‌തെറ്റിക്‌സ്, ഓര്‍ത്തോട്ടിക്‌സ് മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനും ആഗോള തലത്തില്‍ ഉപകരണങ്ങള്‍് വിതരണം ചെയ്യാനും ഈ സംരംഭം നിശ്ചയ ദാര്‍ഢ്യമുള്ളവരെ പരിശീലിപ്പിക്കും. പുതിയ മേഖലകളില്‍ അവസരങ്ങളേറ്റെടുക്കാന്‍ നിശ്ചയ ദാര്‍ഢ്യമുള്ള, തൊഴില്‍ യോഗ്യരായ ആളുകളുടെ ഒരു സമൂഹത്തെ ഈ സംരംഭം രംഗത്തെത്തിക്കുന്നതാണ്. നിലവിലെ തൊഴില്‍ വിപണിയില്‍ ലഭ്യമായ മേഖലയിലുടനീളമുള്ള നിശ്ചയ ദാര്‍ഢ്യക്കാര്‍ക്ക് ഈ സംരംഭത്തിന്റെ പ്രയോജനം വ്യാപിപ്പിക്കുന്നതിന് പരിശീലന സൗകര്യം മിഡില് ഈസ്റ്റിലെ ഒരു കേന്ദ്ര കേന്ദ്രമാക്കി മാറ്റാന്‍ ഇസെഡ്.എച്ച്.ഒ പദ്ധതിയിടുകയാണ്'' -അബ്ദുല്ല അല്‍ ഹുമൈദാന്‍ പറഞ്ഞു. 

''ഓര്‍ത്തോപീഡിക് വിപണിക്കായി രൂപകല്‍പന ചെയ്ത നൂതന റോബോട്ടിക് കൊത്തുപണി സംവിധാനം ഞങ്ങള്‍ ഇഷ്ടാനുസൃതമായി നിര്‍മിച്ച പ്രോസ്‌തെറ്റിക്, ഓര്‍ത്തോട്ടിക് മോഡലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. അബുദാബിയിലെ ഇസെഡ്.എച്ച്.ഒ സെന്റര്‍ ദൃഢ നിശ്ചയക്കാര്‍ക്ക് അനുയോജ്യമായ ഉല്‍പാദന-പരിശീലന സൗകര്യമാണ് പ്രദാനം ചെയ്യുന്നത്. സാമൂഹികമായി അവരുടെ കഴിവുകള്‍ക്കും അഭിലാഷങ്ങള്‍ക്കുമനുസൃതമായി സാമൂഹിക പങ്കാളിത്തത്തിന്റെ ഫലപ്രാപ്തിക്കും സാമൂഹിക വികസനം കൈവരിക്കാനും വിദ്യാഭ്യാസപരമായും പ്രവര്‍ത്തനപരമായും സാംസ്‌കാരികമായും ഞങ്ങള്‍ അവരെ പ്രാപ്തമാക്കും'' -കാള്‍ ഷ്മിറ്റ് പറഞ്ഞു.

''പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധരുടെ ഒരു ടീമിനെ കരാറില്‍ കാണുകയും ഉയര്‍ന്ന തലത്തിലുള്ള കാര്യക്ഷമതയും സംരംഭത്തില്‍ നിന്നുള്ള മികച്ച ഫലവും ഉറപ്പാക്കുകയും ചെയ്യും. പ്രോഗ്രാമിന്റെ അവസാനത്തോടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന എട്ട് ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിച്ച് ജോലിക്ക് നിയമിച്ചു കൊണ്ടാണ് പ്രോഗ്രാം ആരംഭിക്കുന്നത്'' -അല്‍ ഹുമൈദാന്‍ വ്യക്തമാക്കി. 
അവയവ നഷ്ടമുണ്ടായവര്‍ക്ക് ആവശ്യാനുസൃതം അത് ഘടിപ്പിച്ചു കൊടുക്കുന്ന സംവിധാനമാണ് പ്രോസ്‌തെറ്റിക്‌സ്. രോഗികളുടെ പാദവേദന കുറയ്ക്കാന്‍ സഹായിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ഓര്‍ത്തോട്ടിക്‌സ്. 

അബുദാബിയിലെ ബഹിയയിലെ ഖവാരിസ്മി ട്രെയ്‌നിംഗ് സൊല്യൂഷനില്‍ ഒടിബി ബോവര്‍ഫൈന്‍ഡ് ഈ ഉപകരണങ്ങളുടെ നിമാണത്തില്‍ വിദഗ്ധ പരിശീലകരുമായി ശില്‍പശാലകള്‍ നടത്തും. നിര്‍മാണ സാമഗ്രികള്‍ നല്‍കുന്നതിന് പുറമെ, രൂപകല്പന ചെയ്യാനാവശ്യമായ ഉപകരണങ്ങള്‍ കമ്പനി വിതരണം നടത്തുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.


 

click me!