Commemoration Day : സ്മരണ ദിനത്തില്‍ ധീര രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് യൂണിയന്‍ കോപ്

Published : Nov 30, 2021, 05:49 PM IST
Commemoration Day : സ്മരണ ദിനത്തില്‍ ധീര രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് യൂണിയന്‍ കോപ്

Synopsis

ദേശീയ സ്ഥാപനമെന്ന നിലയില്‍ എല്ലാ വര്‍ഷവും നവംബര്‍ 30ന് സ്മരണ ദിനത്തില്‍ യൂണിയന്‍ കോപ് രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാറുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു.  രാജ്യത്തോടുള്ള വിശ്വസ്തതയും ഐക്യവും സ്‌നേഹവും ത്യാഗവും, രാജ്യത്തിനായി ജീവന്‍ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദരവുമാണ് ഈ ദിവസത്തില്‍ പങ്കുചേരുന്നതിലൂടെ അടയാളപ്പെടുത്തുന്നത്. 

ദുബൈ: യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യമൂര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop)സ്മരണ ദിനാചരണം 2021(Commemoration Day 2021) സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരരക്തസാക്ഷികളോടുള്ള(martyrs) ആദര സൂചകമായി യൂണിയന്‍ കോപിന്റെ 23 ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.

ദേശീയ സ്ഥാപനമെന്ന നിലയില്‍ എല്ലാ വര്‍ഷവും നവംബര്‍ 30ന് സ്മരണ ദിനത്തില്‍ യൂണിയന്‍ കോപ് രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാറുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടിയും ഫാത്തിഹ പാരായണം ചെയ്തും രാജ്യത്തിന്റെ ഉന്നതിക്കായി ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ക്കായി പ്രാര്‍ത്ഥിച്ചുമാണ് യൂണിയന്‍ കോപ്  ഈ ദിവസം ആചരിക്കുന്നത്. രാജ്യത്തോടുള്ള വിശ്വസ്തതയും ഐക്യവും സ്‌നേഹവും ത്യാഗവും, രാജ്യത്തിനായി ജീവന്‍ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദരവുമാണ് ഈ ദിവസത്തില്‍ പങ്കുചേരുന്നതിലൂടെ അടയാളപ്പെടുത്തുന്നത്. 

തങ്ങളുടെ രാജ്യത്തിനായി യുഎഇയിലെ ജനങ്ങള്‍ നല്‍കുന്ന സംഭാവനകളിലും മികച്ച ഭരണനേതൃത്വത്തിന് കീഴില്‍ രാജ്യം കൈവരിക്കുന്ന നേട്ടങ്ങളിലും എല്ലാ ദിവസവും അഭിമാനമുണ്ട്. ഭരണനേതൃത്വത്തോടുള്ള വിശ്വാസ്യത പുതുക്കുകയും രാജ്യത്തോട് കൂറും പ്രതിബദ്ധതയുമുള്ള മക്കളായി തുടരുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭരണാധികാരികളുടെ നിര്‍ദ്ദേശപ്രകാരമാണ് രക്തസാക്ഷികളെ ആദരിക്കാനായി ഒരു ദിനം മാറ്റി വെച്ചിരിക്കുന്നത്. യുഎഇ ജനതയുടെ മനസ്സില്‍ രക്തസാക്ഷികളുടെ സ്മരണകള്‍ എക്കാലവും നിലനില്‍ക്കുമെന്ന് അവരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പാണ് ഇതിലൂടെ നല്‍കുന്നതെന്നും യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി.

യുഎഇയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി യൂണിയന്‍ കോപ് നിരവധി പദ്ധതികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. സമ്മാനങ്ങള്‍, അവശ്യ സാധനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും 100 ദിവസത്തേക്ക് 50 ശതമാനം വരെ വിലക്കിഴിവുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി യൂണിയന്‍ കോപ് ഒരുക്കിയിട്ടുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ
തനിഷ്ക് മീന ബസാറിൽ തിരികെയെത്തി; ജി.സി.സിയിലെ വളർച്ചയിൽ പുതിയ അദ്ധ്യായം