വന്ധ്യത വിഷമിപ്പിക്കും; പക്ഷേ, അമ്മയാകാനുള്ള ആഗ്രഹത്തിന് തടസ്സമാകില്ല

By Web TeamFirst Published Oct 17, 2022, 3:04 PM IST
Highlights

കഴിഞ്ഞ 17 വര്‍ഷങ്ങളായി അടൂര്‍ ലൈഫ്‍ലൈൻ ആശുപത്രി വന്ധ്യത ചികിത്സ നടത്തുകയാണ്. ആയിരക്കണക്കിന് ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളിലേക്കുള്ള വഴിയായത് ആശുപത്രിയിലെ നൂതന ചികിത്സാ മാര്‍ഗങ്ങളാണ്.

കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് വന്ധ്യത എപ്പോഴും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ്. സ്വാഭാവികമായ ഗര്‍ഭധാരണം സാധിക്കാതെ വരുമ്പോള്‍ ദമ്പതികള്‍ ചികിത്സയിലേക്ക് തിരിയിരുന്നു. എന്നാൽ, ഭാവിയിൽ വന്ധ്യത ഉണ്ടാകുമോ എന്ന് തിരിച്ചറിയാനുള്ള സൗകര്യങ്ങള്‍ ഇന്നുണ്ട്. ചെറിയ ചികിത്സയിലൂടെ വന്ധ്യത പരിഹരിക്കാനും കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച് ലോകം മുഴുവൻ ഏതാണ്ട് 15 ശതമാനത്തോളം പേര്‍ വന്ധ്യത കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ഇതിൽ വെറും ഒരു ശതമാനം മാത്രമേ ചികിത്സ തേടുന്നുള്ളൂ. വിവാഹശേഷം നിങ്ങള്‍ കുട്ടികളെ ആഗ്രഹിക്കുകയും പക്ഷേ, ഗര്‍ഭധാരണം വൈകുകയും ചെയ്താൽ ഒരു വിദഗ്ധനെ കാണുകയും പരിഹാരങ്ങള്‍ ആരായുകയും ചെയ്യാം.

പ്രായം ഗര്‍ഭധാരണത്തിലും വന്ധ്യത ചികിത്സയിലും നിര്‍ണായകമാണെന്ന് ലൈഫ്‍ലൈൻ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്‍പിറ്റൽ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. പാപ്പച്ചൻ പറയുന്നു. പ്രായം കൂടുന്നത് അനുസരിച്ച് ചികിത്സാച്ചെലവും വന്ധ്യത ചികിത്സയുടെ വിജയസാധ്യതകളും കുറയാം.

"സ്ത്രീകളിൽ സാധാരണയായി വന്ധ്യതയുടെ ലക്ഷണങ്ങളായി കാണുന്നത് ക്രമം തെറ്റിയുള്ള ആര്‍ത്തവം, ആര്‍ത്തവത്തിലെ അമിത രക്തസ്രാവം, ഒന്നിൽക്കൂടുതൽ ആര്‍ത്തവം ഒരു മാസം തന്നെ ഉണ്ടാകുക, ആര്‍ത്തവ സമയത്തെ അസഹനീയമായ വേദന തുടങ്ങിയവയാണ്. ഗര്‍ഭാശയത്തിന്‍റെ കട്ടികൂടുതൽ കൊണ്ടോ ഗര്‍ഭാശയത്തിലെയും അണ്ഡാശയത്തിലെയും മുഴകള്‍ കാരണമോ മുകളിൽ സൂചിപ്പിച്ച അവസ്ഥകള്‍ ഉണ്ടാകാം. ഇവ പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സവുമാകാം. പുരുഷന്മാരിലെ സ്പേം കൗണ്ട് (sperm count) പരിശോധിക്കാത്തതും മറ്റൊരു പ്രശനമാണ്." ഡോ. പാപ്പച്ചൻ പറയുന്നു.

വന്ധ്യതയ്ക്ക് പിന്നിൽ?

സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായ കാരണങ്ങളാണ് പൊതുവെ വന്ധ്യതയിലേക്ക് നയിക്കുന്നത്. ഓവുലേറ്ററി ഡിസ്‍ഫങ്‍ഷൻ (ovulatory dysfunction-PCOS (40-50%)) ആണ് സ്ത്രീകളിൽ വന്ധ്യതയുടെ പ്രധാന കാരണം.

എൻഡോമെട്രിയോസിസ്, അണ്ഡവാഹിനിക്കുഴലുകളുടെ തകരാറ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, അമിതവണ്ണം എന്നിവയാണ് മറ്റു പ്രധാന കാരണങ്ങള്‍. വിവാഹവും ഗര്‍ഭധാരണവും ഏറെ വൈകുന്നതും സ്വഭാവികമായും വന്ധ്യതയ്ക്ക് കാരണമാകാം.

പുരുഷന്മാരിൽ ബീജോൽപ്പാദനക്കുറവ്, വേരിക്കോസിൽ, അമിതവണ്ണം, പുകവലി എന്നിവയാണ് വന്ധ്യതാ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

വന്ധ്യത ചികിത്സയിൽ ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തിയാണ് അടൂര്‍ ലൈഫ്‍ലൈൻ ആശുപത്രി ശ്രദ്ധിക്കപ്പെട്ടതെന്ന് ഡോ. പാപ്പച്ചൻ ഓര്‍മ്മിക്കുന്നു. 

"2005ൽ തുടങ്ങിയ ആശുപത്രി 17 വര്‍ഷത്തിനിടെ ആയിരക്കണക്കിന് ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാൻ കാരണമായി." അദ്ദേഹം പറയുന്നു.

"വന്ധ്യതാ ചികിത്സാരംഗത്തെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ലൈഫ്‍ലൈനിൽ ലഭിക്കുക. പുരുഷ ശരീരത്തിൽ നിന്നും ബീജം എടുത്ത് അണ്ഡത്തിലേക്ക് കുത്തിവെക്കുന്ന ICSI (Intra Cytoplasmic Sperm Injection), മറ്റൊരു അത്യാധുനിക ചികിത്സകളായ Intra Cytoplasmic Morphologically Selected Sperm Injection, Microfluidics Sperm DNA fragmentation എന്നിവയും ഇവിടെയുണ്ട്. IMSI ചികിത്സയിലൂടെ ആറായിരത്തിലധികം വരുന്ന magnification പരിശോധിച്ച് ഏറ്റവും നല്ല ബീജമാണ് തെരഞ്ഞെടുക്കുന്നത്."

ഹോര്‍മോൺ ടെസ്റ്റുകള്‍ക്ക് NABL അക്രെഡിറ്റ് ചെയ്ത അതിനൂതന ലാബ്, Andrology ലാബ്, IVF ലാബ് എന്നിവയുണ്ട്. ഇത് കൂടാതെ Laser assisted hatching, blastocyst culture, embryo biopsy സൗകര്യങ്ങളും അടൂര്‍ ലൈഫ്‍ലൈൻ ആശുപത്രിയിൽ ലഭ്യമാണ്. 

ക്യാൻസര്‍ രോഗികൾക്ക് കീമോ, റേഡിയോതെറപ്പി എന്നിവക്ക് മുൻപായി അണ്ഡം, ബീജം ഫ്രീസ് ചെയ്യാനുള്ള സൗകര്യം, ഗര്‍ഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിക്കുന്നതിന് മുൻപ് ക്രോമസോമിനെ കുറിച്ച് പഠിച്ച് പാരമ്പര്യരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിൽ അത് തടയാനുള്ള PGT-A (Pre Implantation Genetic Testing), PGT- HLA testing (Compatable stem cell for sibling treatment), സിംഗിൾ ജീൻ ഡിസോർഡർ ടെസ്റ്റ് ചെയ്യാനുള്ള PGT- M (ഹീമോഫീലിയ, സിക്കിൾ സെൽ ഡിസീസ്, പാരമ്പര്യമായ കുഞ്ഞുങ്ങള്‍ക്ക് പിടിപെടാൻ സാധ്യതയുള്ള സ്പൈനൽ മസ്കുലര്‍ അട്രോഫി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനുമുള്ള സംവിധാനങ്ങള്‍ ലൈഫ്‍ലൈനിലുണ്ട് - ഡോ. പാപ്പച്ചൻ പറഞ്ഞു.

മറ്റൊരു പ്രധാന ചികിത്സാരീതി 3D ലാപ്രോസ്കോപ്പിയാണ്. ഈ സൗകര്യം ഉപയോഗിച്ച് endometriosis, fibroids, tubal recanalization സര്‍ജറികള്‍ നടത്തുന്നു. സര്‍ജറിയിൽ പ്രസവം നിര്‍ത്തിയവര്‍ക്ക് വീണ്ടും അമ്മയാകാനുള്ള അവസരമാണ് Recanalization.

Micro-TESE ആണ് പുരുഷന്മാരിൽ നടത്തുന്ന ഒരു പ്രധാന ചികിത്സ. ഒട്ടും ബീജാണുക്കള്‍ ഇല്ലാത്തവരിൽപ്പോലും ബീജാണുക്കളെ കണ്ടെത്തി ചികിത്സ നടത്താൻ ഇത് സഹായിക്കും. അമിത വണ്ണമുള്ളവര്‍ക്ക് ബാരിയാട്രിക് സര്‍ജറിയിലൂടെ വന്ധ്യത മറികടക്കാനുമാകും.

click me!