എങ്ങോട്ട് ചായും പൂഞ്ഞാര്‍?; പതിവില്‍ നിന്ന് വിരുദ്ധമായി ശക്തമായ മത്സരം...

By Web TeamFirst Published Mar 24, 2021, 11:21 PM IST
Highlights

ഏഴ് തവണ പൂഞ്ഞാറില്‍ എംഎല്‍എയായ പിസി ജോര്‍ജ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായി ഇക്കുറിയും ഒറ്റയ്ക്ക് നിന്ന് മത്സരിക്കുമ്പോള്‍ എതിരില്‍ യുഡിഎഫിന് വേണ്ടി അഡ്വ. ടോമി കല്ലാനിയും എല്‍ഡിഎഫിന് വേണ്ടി സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എന്‍ഡിഎയ്ക്ക് വേണ്ടി എം പി സെന്നും മത്സരരംഗത്തുണ്ട്. ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് ഇക്കുറി പൂഞ്ഞാര്‍ ഒരുങ്ങുന്നതും

കോട്ടയം ജില്ലയിലെ ഉള്‍നാടന്‍ മലയോര മേഖലയാണ് പൂഞ്ഞാര്‍. പിസി ജോര്‍ജിന്റെ തട്ടകം എന്ന നിലയ്ക്കാണ് പലപ്പോഴും പൂഞ്ഞാറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കാറ്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് പൂഞ്ഞാര്‍ പിടിച്ച പിസി ജോര്‍ജിന് പക്ഷേ ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് മണ്ഡലത്തില്‍ നിന്ന് പുറത്തുവരുന്ന സൂചനകള്‍. 

ഈരാറ്റുപേട്ട നഗരസഭയും ഒമ്പത് പഞ്ചാത്തുകളും ചേര്‍ന്ന പൂഞ്ഞാര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ്. മുസ്ലീം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് ഈ മേഖലയില്‍ മുന്‍തൂക്കം. 

യുഡിഎഫിനോടാണ് ഏറ്റവുമധികം കൂറ് പുലര്‍ത്തിയിട്ടുള്ളതെങ്കിലും ഇടയ്ക്കിടെ എല്‍ഡിഎഫിന് അനുകൂലമായ തരംഗവും പൂഞ്ഞാറിലുണ്ടായിട്ടുണ്ട്. ഈ ചരിത്രം ഉള്‍ക്കൊണ്ടുകൊണ്ട് കൃത്യമായ പ്രതീക്ഷ വച്ചുപുലര്‍ത്താനും പൂഞ്ഞാറിന്റെ കാര്യത്തില്‍ സാധ്യമല്ല. ഏത് അട്ടിമറിക്കും സാധ്യതയുള്ള ഒരു മണ്ഡലം കൂടിയാണ് പൂഞ്ഞാര്‍. 

ഏഴ് തവണ പൂഞ്ഞാറില്‍ എംഎല്‍എയായ പിസി ജോര്‍ജ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായി ഇക്കുറിയും ഒറ്റയ്ക്ക് നിന്ന് മത്സരിക്കുമ്പോള്‍ എതിരില്‍ യുഡിഎഫിന് വേണ്ടി അഡ്വ. ടോമി കല്ലാനിയും എല്‍ഡിഎഫിന് വേണ്ടി സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എന്‍ഡിഎയ്ക്ക് വേണ്ടി എം പി സെന്നും മത്സരരംഗത്തുണ്ട്. ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് ഇക്കുറി പൂഞ്ഞാര്‍ ഒരുങ്ങുന്നതും. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചും മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചും ആര്‍ പി വിനോദ് വിലയിരുത്തുന്നു.

വീഡിയോ കാണാം...

Also Read:- പ്രസ്ഥാനങ്ങൾ, ശൈലി, അച്ചടക്കം, കണ്ണൂരില്‍ നിന്ന് പഠിക്കാനേറെ; കെ എസിനെയും ഇ പിയേയും കണ്ടപ്പോള്‍...

click me!