
തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും വിശ്വാസികളെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ അക്രമികൾ വ്യാപക ആക്രമണം അഴിച്ചുവിടുമ്പോൾ, സാമൂഹ്യമാധ്യമങ്ങളിലും കലാപാഹ്വാനമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എല്ലാ വാർത്തകൾക്ക് കീഴെയും അസഭ്യവർഷവുമായി ആയിരക്കണക്കിന് കമന്‍റുകളെത്തി. എന്നാൽ ഇവയിൽ ഏറെയും വ്യാജ പ്രൊഫൈലുകളായിരുന്നു. അതേസമയം, ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകരെ ആക്രമിയ്ക്കാൻ നേരിട്ടുള്ള ആഹ്വാനവും സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായി.
ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന ആളുടെ പോസ്റ്റ് ഇങ്ങനെ:
ഇരുന്നൂറ്റിയമ്പതിലേറെ പേരാണ് ഈ ആക്രമണ ആഹ്വാനം ഷെയർ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സംപ്രേഷണം തടസ്സപ്പെടുത്താൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകപ്രചാരണവുമുണ്ടായി. അയ്യപ്പഭക്തരുടേതെന്ന പേരിൽ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ചാനൽ സംപ്രേഷണം തടസ്സപ്പെടുത്താനുള്ളആഹ്വാനങ്ങൾ പ്രചരിച്ചത്. 'അയ്യപ്പധർമസേന, കോഴിക്കോട്' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് 8891181193 എന്നനമ്പറിൽ നിന്ന് ചാനലിന്‍റെ തത്സമയ സംപ്രേഷണം തടസ്സപ്പെടുത്താൻ ഷനോജ് എന്ന ഐഡിയിലുള്ള ആൾ ആഹ്വാനം ചെയ്തത്. ഈ സന്ദേശവും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് തത്സമയസംപ്രേഷണത്തിന് ഉപയോഗിക്കുന്ന ഡിഎസ്എൻജി വാഹനം നിലയ്ക്കലിൽ ആക്രമിയ്ക്കപ്പെട്ടത്.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് ഇത്തരം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതെന്നും നടപ്പിലാക്കിയതെന്നും ഇതിൽ നിന്ന് വ്യക്തമാണ്.