പൊലീസിന് കയ്യുംകെട്ടി നോക്കിനിൽക്കാനാകുമോ? ക്ഷുഭിതനായി കടകംപള്ളി

By Web TeamFirst Published Oct 17, 2018, 6:03 PM IST
Highlights

പൊലീസുകാരെ നിരന്തരം ആക്രമിച്ചപ്പോൾ തിരിച്ചടിച്ചതാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ''രാവിലെ മുതൽ പൊലീസ് സന്നിധാനത്ത് പരമാവധി  സംയമനം പാലിച്ചിട്ടുണ്ട്. 'അളമുട്ടിയാൽ ചേരയും കടിയ്ക്കുമെന്ന്' മനസ്സിലാക്കണം.'' കടകംപള്ളി പറഞ്ഞു.

ശബരിമല: പൊലീസുകാരെ നിരന്തരം ആക്രമിച്ചപ്പോൾ തിരിച്ചടിച്ചതാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ''രാവിലെ മുതൽ പൊലീസ് സന്നിധാനത്ത് പരമാവധി  സംയമനം പാലിച്ചിട്ടുണ്ട്. 'അളമുട്ടിയാൽ ചേരയും കടിയ്ക്കുമെന്ന്' മനസ്സിലാക്കണം. വൻ അക്രമമാണ് പൊലീസിന് നേരെ ഉണ്ടായത്. പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്തില്ലേ? മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തില്ലേ? ഇതൊക്കെ കണ്ട് പൊലീസ് കയ്യുംകെട്ടി നോക്കിയിരിക്കണോ?: കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. 

ലോകത്തിന്‍റെ പലഭാഗത്തുനിന്നും വിശ്വാസികൾ ഇവിടെ എത്തുന്നുണ്ട്. ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന അവസ്ഥയുണ്ടാക്കരുതെന്ന് കടകംപള്ളി. സുപ്രീംകോടതി വിധി നടപ്പാക്കിയേ പറ്റൂ. നേരത്തേ ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിച്ച ബിജെപിയുടെ നേതാവ് കെ.സുരേന്ദ്രനും പി.എസ്.ശ്രീധരൻപിള്ളയും ഉൾപ്പടെയുള്ളവർ ഇപ്പോഴെങ്ങനെ നിലപാട് മാറ്റി? വിശ്വാസത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിയ്ക്കരുതെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

click me!