സന്നിധാനത്ത് തിരക്ക് കൂടുന്നു

Web Desk |  
Published : Jan 03, 2017, 06:30 PM ISTUpdated : Oct 05, 2018, 02:00 AM IST
സന്നിധാനത്ത് തിരക്ക് കൂടുന്നു

Synopsis

ശബരിമല: ശബരിമല സന്നിധാനത്ത് തിരക്ക് ഏറി. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് നിയന്ത്രണം വരുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടത്താവളങ്ങളില്‍ വാഹനങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ തങ്ങാന്‍ പോലീസ് നിര്‍ദ്ദേശം. നിലക്കല്‍ കണമല എന്നിവിടങ്ങളില്‍ നിന്നും വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ദ്ധിച്ചത്. തിരക്ക് കൂടിയതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൂന്ന് മണിമുതല്‍ കാത്ത് നിന്ന തീര്‍ത്ഥാടകരെ ഹരിവരാസനത്തിന് ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. പമ്പയിലെ നടപന്തലും ത്രിവേണി പാലംവരെയും കാത്ത് നിന്നവരുടെ നിര എത്തി. ഇതോടെ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി തീര്‍ത്ഥാടകരുമായി എത്തിയ വാഹനങ്ങളെ നിലക്കല്‍ ഇടതാവളത്തിലേക്ക് തിരിച്ച് വിട്ടു. രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടത്.

ദര്‍ശനത്തിന് വേണ്ടി 10 മണിക്കൂര്‍ സമയം വരെയാണ് തീര്‍ത്ഥാടകര്‍ കാത്ത് നിന്നത്. പടികയറ്റിയതിലുണ്ടായ കാലതാമസമാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് പറയുന്നു. തുടര്‍ന്ന് ഉന്നതപൊലിസ് ഉദ്യോഗസ്ഥര്‍ എത്തി നിര്‍ദ്ദേശം നല്കിയതിന് ശേഷമാണ് പടികയറുന്നത് വേഗത്തിലാക്കിയത്. വടക്കേനടപ്പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായതിന് ശേഷം തിരക്ക് നിയന്ത്രിക്കുന്നതിന് ഇതുവരെയായും പരിഹാരം ഉണ്ടായില്ല. വടക്കെ നടപ്പന്തലില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കെട്ടിയ താല്‍ക്കാലിക ബാരിക്കേഡ് അശാസ്ത്രിയമാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റി. പകരം പുതിയ ബാരിക്കേഡ് ഇതുവരെയായും പുനസ്ഥാപിച്ചിട്ടില്ല.

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല