
പന്തളം: സന്നിധാനത്തിൽ സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടുമെന്ന താൻ പറഞ്ഞതായി പുറത്തു വന്ന വാർത്തകൾ തെറ്റാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ തന്ത്രി ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ എൽപ്പിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമ്പലം അടച്ചിടുമെന്നാണ് വാർത്തകളിൽ വന്നത്.എന്നാൽ അമ്പലം അടച്ചിടാൻ സാധിക്കില്ല.കാരണം ക്ഷേത്രം അടച്ചിടുന്നത് ആചാരങ്ങൾക്കു ലംഘനമാണ്.മാസത്തിൽ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നൽകുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാൽ തന്നെ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല.’’ – തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി.
ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം ശബരിമലയിലേക്ക് വരുന്ന മാധ്യമപ്രവര്‍ത്തകേരയും ആള്‍ക്കൂട്ടം ആക്രമിച്ചു.സന്നിധാനത്ത് കൂടുതൽ പ്രതിഷേധ പ്രകടനങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണ്.