''ഹെല്‍മറ്റ് കള്ളാ'' പരിഹാസത്തിന് ട്രോളന്മാരെ വെല്ലുന്ന മറുപടികളുമായി കേരള പൊലീസ്

By Web TeamFirst Published Oct 18, 2018, 8:43 PM IST
Highlights

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘർഷത്തിനിടെ  ബൈക്ക് പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന നിലയില്‍ ഫേസ്ബുക്കില്‍ പേജില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക്  കുറിക്കു കൊള്ളുന്ന മറുപടി നല്‍കി കേരളാ പൊലീസ്.

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘർഷത്തിനിടെ  ബൈക്ക് പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന നിലയില്‍ ഫേസ്ബുക്കില്‍ പേജില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക്  കുറിക്കു കൊള്ളുന്ന മറുപടി നല്‍കി കേരളാ പൊലീസ്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ് എന്ന് വിശദമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ഏഴായിരത്തില്‍ അധികെ കമന്റുകളാണ് ലഭിച്ചത്. 

ഇതില്‍ ഏറിയ പങ്കും പൊലീസ് ഹെല്‍മെറ്റ് മോഷ്ടിച്ചെന്ന പരിഹാസത്തോടെയായിരുന്നു. നേരത്തെ ഹെല്‍മറ്റ് എടുക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഹെൽമറ്റ് കള്ളന്‍ വിവാദത്തില്‍ പെട്ട അഗസ്റ്റിൻ ജോസഫ് എന്ന പൊലീസുകാരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍  തൃപ്തരാവാതെ വന്ന കമന്റുകള്‍ക്കാണ് കുറിക്കു കൊള്ളുന്ന മറുപടികള്‍ കേരള പൊലീസ് നല്‍കുന്നത്. 

പൊലീസുകാരെ പണ്ടുമുതലേ പോ പുല്ലേ പോടാ പുല്ലേ എന്ന് വിളിക്കാന്‍ കാരണം തിരക്കുന്നയാള്‍ പോലും ചിരിച്ച് വശം കെടുന്ന രീതിയിലാണ് പൊലീസിന്റെ മറുപടി.  

ഇന്നലെ ലാത്തിചാര്‍ജ് നടത്തിയ നെയിം ബോര്‍ഡില്ലാത്ത പോലീസുകാര്‍ ശരിക്കും പൊലീസാണോയെന്ന ചോദ്യത്തിനും കേരള പൊലീസിന് മറുപടിയുണ്ട്.

ഹെല്‍മറ്റ് തിരിച്ച് തരാന്‍ ആവശ്യപ്പെടുന്ന കമന്റിനും കേരളാ പൊലീസിന് കൃത്യമായ മറുപടിയുണ്ട്. 

click me!