നാളെ മകരജ്യോതി

Published : Jan 13, 2017, 12:53 PM ISTUpdated : Oct 05, 2018, 02:53 AM IST
നാളെ മകരജ്യോതി

Synopsis

മകരദീപപ്രഭയിലേക്ക് സന്നിധാനം മിഴി തുറക്കാന്‍ ഇനി ഒരു ദിവസം മാത്രം. പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി ദര്‍ശിക്കാന്‍ ഭക്തലക്ഷങ്ങള്‍ ശരണം വിളികളോടെ കാത്തിരിക്കുകയാണ്.

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകളാണ് ഇന്ന് സന്നിധാനത്ത് നടന്നത്. കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു. പമ്പാസദ്യയും പമ്പാവിളക്കും ഭക്തര്‍ക്ക് സായൂജ്യമേകി.സുര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്നനാളെ രീവിലെ 7,40നാണ് സംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന ദൂതന്‍ വശം കൊണ്ടുവന്ന നെയ്യാണ് അഭിഷേകത്തിന്  ഉപയോഗിക്കുക. പരമ്പരാഗത കാനനപാതയിലൂടെ യാത്ര ചെയ്യുന്ന തിരുവാഭരണഘോഷയാത്ര വൈകിട്ട് ദീപാരാധനക്ക് മുന്‍പ് നന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.


കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് നാല് കോടി തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയതായാണ് കണക്ക്. ഇത്തവണ അതില്‍ നിന്നും 15 ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.വരുമാനത്തില്‍ എതാണ്ട് ഒരു കോടി മുപ്പത്തി ഒന്ന് ലക്ഷം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല