തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെട്ടു

Web Desk |  
Published : Jan 12, 2017, 11:30 AM ISTUpdated : Oct 05, 2018, 01:31 AM IST
തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെട്ടു

Synopsis

ശബരിമല: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. രാവിലെ മുതല്‍ പന്തളം ക്ഷേത്രത്തില്‍ തിരുവാഭരണം കാണാന്‍ വലിയ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അടക്കമുള്ള പ്രമുഖരും നൂറ് കണക്കിന് ഭക്തരുടേയും സാന്നിധ്യത്തിലാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്

12.45 ഓടെ തിരുവാഭരണം പൂജകള്‍ക്ക് ശേഷം പേടകത്തിലാക്കി. പന്തളം രാജാവ് രാജപ്രതിനിധിക്ക് ഘോഷയാത്രക്ക് അകന്പടി സേവിക്കിനായി ഉടവാള്‍ കൈമാറി. ഗുരുസ്വാമി കളത്തിനാല്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണ പേടകം ശിരസ്സിലേന്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രാജപ്രതിനിധി തിരുവാഭരണ പേടകങ്ങള്‍ക്ക് മുന്‍പിലാകും സഞ്ചരിക്കുക.

ഇന്ന് ഘോഷയാത്ര സംഘം അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ അയ്യപ്പന് ചാര്‍ത്തി ദീപാരധനയ്ക്കായി നടതുറക്കുമ്പോഴാണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുന്നത്.

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല