പമ്പയിലും നിലയ്ക്കലും നടന്ന സംഘർഷവും അക്രമങ്ങളും തള്ളി പന്തളം രാജകുടുംബം

Published : Oct 17, 2018, 10:48 PM IST
പമ്പയിലും നിലയ്ക്കലും നടന്ന സംഘർഷവും അക്രമങ്ങളും തള്ളി പന്തളം രാജകുടുംബം

Synopsis

പമ്പയിലും നിലയ്ക്കലും നടന്ന സംഘർഷവും അക്രമങ്ങളും തള്ളിപ്പറഞ്ഞ് പന്തളം രാജകുടുംബം. സന്നിധാനം സമരവേദി അല്ലെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിലയ്ക്കല്‍: പമ്പയിലും നിലയ്ക്കലും നടന്ന സംഘർഷവും അക്രമങ്ങളും തള്ളിപ്പറഞ്ഞ് പന്തളം രാജകുടുംബം. സന്നിധാനം സമരവേദി അല്ലെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭക്തരെന്ന പേരിലുള്ള അക്രമം വേണ്ടെന്ന്  ശശികുമാര വര്‍മ്മ വ്യക്തമാക്കി. അതേസമയം ഭക്തരെ പൊലീസ് നേരിട്ട രീതിയും പരിശോധിക്കണമെന്ന് ശശികുമാര വര്‍മ്മ ചൂണ്ടിക്കാണിച്ചു. 

വിശ്വാസത്തിൽ രാഷ്ട്രീയം കലര്‍ത്തരുതെന്നും സന്നിധാനം സമരവേദിയല്ലെന്നും അദ്ദേഹം വിശദമാക്കി. ഒരു തരത്തിലും രക്തം വീഴാന്‍ പോലും പാടില്ലാത്ത പരിപാവനമായ ഇടമായി കണക്കാക്കുന്ന ഇടമാണ് ശബരിമലയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  

അതേസമയം ശബരിമലയിലെ അക്രമങ്ങൾ സർക്കാർ അടിച്ചമർത്തുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. സംഘടിത ശക്തിയായി വരുന്നവരെ അതേ രീതിയിൽ തന്നെ നേരിടും. പ്രാർത്ഥനാ യജ്ഞത്തെ ബിജെപി അക്രമസമരമാക്കി മാറ്റിയെന്നും കടകംപള്ളി സുരേന്ദ്രൻ ന്യൂസ് അവറിൽ പറഞ്ഞു. 

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല