ശബരിമലയിലേക്കുള്ള എല്ലാ റൂട്ടുകളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു

By Web TeamFirst Published Oct 26, 2018, 7:51 PM IST
Highlights

നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു തീരുമാനം.

തിരുവനന്തപുരം:ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. ഇന്നുചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു തീരുമാനം.

നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

അതേസമയം സ്ത്രീപ്രവേശനത്തിനെതിരെ സംഘപരിവാറും ബിജെപിയും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി വ്യാപകവിശദീകരണയോഗങ്ങളും പ്രചാരണപരിപാടികളും നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് മുഖ്യമന്ത്രി നേരത്തേയും ആവര്‍ത്തിച്ചിരുന്നു. ചിലര്‍ കോപ്രായം കാണിച്ചാല്‍ മതനിരപേക്ഷത തകര്‍ക്കാനിവില്ല. തീപ്പൊരിയും പിപ്പിരിയും കണ്ട് ചൂളിപ്പോകുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്നും ഈ കളിയൊന്നും കണ്ടിട്ട് വേവലാതിപ്പെടേണ്ടെന്നും മുഖ്യമന്ത്രി കോട്ടയത്ത് നടന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

click me!