പ്രതിഷേധങ്ങള്‍ക്കിടെ തുലാമാസ പൂജയുടെ രണ്ടാം ദിവസം; മേൽശാന്തി തിരഞ്ഞെടുപ്പ് ഇന്ന്

By Web TeamFirst Published Oct 18, 2018, 6:19 AM IST
Highlights

അതേസമയം, തുലാമാസ പൂജയ്ക്ക് രാവിലെ മുതൽ തന്നെ തീർത്ഥാടകരുടെ തിരക്കാണ് പന്പയിലും സന്നിധാനത്തും

ശബരിമല: അക്രമസംഭവങ്ങളിലേക്ക് നയിച്ച പ്രതിഷേധങ്ങൾക്കിടെ ശബരിമല നട തുറന്ന് ഇന്ന് രണ്ടാം ദിവസം. അക്രമ സാധ്യത കണക്കിലെടുത്ത് നാലിടത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. നിലയക്ക്ൽ, സന്നിധാനം, ഇലവുങ്കൽ, പന്പ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

ശബരിമല കർമ്മ സമിതിയുടെ ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തുലാമാസ പൂജയ്ക്ക് രാവിലെ മുതൽ തന്നെ തീർത്ഥാടകരുടെ തിരക്കാണ് പന്പയിലും സന്നിധാനത്തും. ഇവിടേക്ക് കൂടുതൽ തീർത്ഥാടകർ എത്തുന്നുണ്ട്.

നിലയ്ക്കലിലും നിരോധനാജ്ഞ തുടരുകയാണ്. ഇവിടെ രാവിലെ സ്ഥിതി ശാന്തമാണ്. തീർത്ഥാടകരുടെ വലിയ തിരക്കില്ല. ഇതിനിടെ ശബരിമല, മാളികപ്പുറം മേൽശാന്തി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഉഷ പൂജയ്ക്ക് ശേഷം എട്ട് മണിയോടെ ശബരിമല മേൽശാന്തിയുടെ തെരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. തുടർന്ന് മാളികപുറം മേൽശാന്തി നറുക്കെടുപ്പ് നടക്കും. 

click me!