സംശയങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം; ഏഷ്യാനെറ്റ് ന്യൂസ് അഗോറ വേദിയിൽ സന്ദർശകരുടെ ശ്രദ്ധ നേടി ഐകോർ പയനിയറിൻ്റെ 'എഐ അസിസ്റ്റൻ്റ്'

Published : Nov 29, 2026, 12:27 PM IST
Autoattender.ai

Synopsis

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ 2026' വേദിയിൽ സംശയങ്ങൾക്ക് മറുപടി നൽകി എഐ അസിസ്റ്റന്റ്. ഐകോർ പയനീർ ബിസിനസ് സൊല്യൂഷൻസ് വികസിപ്പിച്ച 'ഓട്ടോ അറ്റൻഡർ' മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കും. ഇവന്റ് വിവരങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്രദമാണ്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ 2026' വേദിയിലെത്തിയവർക്ക് പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും സംശയങ്ങൾക്കുള്ള ഉത്തരങ്ങളും നൽകി ശ്രദ്ധയാകർഷിച്ച് എഐ അസിസ്റ്റൻ്റ്. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐകോർ പയനീർ ബിസിനസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് (iCore Pioneer Business Solution Pvt. Ltd.) വികസിപ്പിച്ചെടുത്ത 'ഓട്ടോ അറ്റൻഡർ' എന്ന എഐ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. 0471-2703251 എന്ന നമ്പറിൽ വിളിച്ചാൽ ഈ എഐ അസിസ്റ്റന്റിനോട് സംസാരിക്കാം.

മലയാളം, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ സാധിക്കുമെന്നതാണ് ഈ എഐ അസിസ്റ്റൻ്റിൻ്റെ പ്രത്യേകത. അഗോറയിലെ സെഷനുകളുടെ ഷെഡ്യൂൾ, അതിഥികൾ, കുട്ടികൾക്കുള്ള വർക്‌ഷോപ്പുകൾ, നിശാഗന്ധിയിലെ സംഗീത നിശ എന്നിവയെക്കുറിച്ചെല്ലാമുള്ള എല്ലാ സംശയങ്ങൾക്കും ഓട്ടോ അറ്റൻ്റർ എഐ അസിസ്റ്റൻ്റ് കൃത്യമായ മറുപടി നൽകും. സാധാരണ ഐവിആർ സംവിധാനങ്ങളിലെ സങ്കീർണ്ണമായ മെനുകളിൽ നിന്ന് വ്യത്യസ്തമായി, സ്വാഭാവിക സംസാരഭാഷയിൽ തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി മറുപടി നൽകാൻ ഈ എഐ അസിസ്റ്റൻ്റിന് സാധിക്കും. അഗോറ 2026-ന് സാങ്കേതിക പിന്തുണയെന്ന നിലയിലാണ് ഐകോർ പയനീർ ബിസിനസ് സൊല്യൂഷൻസ് അഗോറ വേദിയിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനൊപ്പം ബിസിനസമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ശേഖരിക്കാനും അവ സെയിൽസ് ടീമിന് കൈമാറാനും സഹായിക്കുമെന്നതാണ് ഈ എഐ സംവിധാനത്തിൻ്റെ സവിശേഷത. പ്രൊമോഷണൽ ക്യാമ്പെയ്‌നുകൾ, അപ്പോയിന്റ്മെന്റ് റിമൈൻഡറുകൾ, ഇവന്റ് നോട്ടിഫിക്കേഷനുകൾ എന്നിവയ്ക്കായി എഐ വോയ്സ് സംവിധാനം ഉപയോഗിക്കാം. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ധനകാര്യം, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ആശയവിനിമയ സംവിധാനങ്ങൾ ആധുനികവൽക്കരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ എഐ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

നവംബർ 27 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആരംഭിച്ച അഗോറ 2026 ൻ്റെ സമാപന ദിവസമാണ് ഇന്ന്. മമ്മൂട്ടി ഉദ്ഘാടനം ചെയ്ത അഗോറയുടെ ഏഴ് വേദികളിലായി 160-ലേറെ സെഷനുകളാണ് ഭാവി കേരളത്തെ കുറിച്ചടക്കമുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. അഗോറയുടെ സമാപന ദിവസമായ ഇന്ന് തൈക്കൂടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന സംഗീത പരിപാടി നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 7 മണിക്ക് അരങ്ങേറും. ആറ് മണിക്ക് ഗേറ്റുകൾ തുറക്കും. അഗോറ 2026 പ്രവേശനം സൗജന്യമാണ്.

PREV
Read more Articles on
click me!

Recommended Stories

അസാധാരണ അവകാശവാദവുമായി ആന്ത്രോപിക് ഗവേഷകൻ; 'റെയ്മാൻ സിദ്ധാന്തം എ ഐ സഹാത്തോടെ തെളിയിച്ചു'
എൽപിഎസ്‍ടി സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി; ചർച്ചയിൽ തീരുമാനമാകും വരെ നിരാഹാരം തുടരുമെന്ന് വളർമതി