എ ഐയുടെ സഹായത്തോടെ റെയ്മാൻ സിദ്ധാന്തം തെളിയിച്ചെന്ന് അവകാശ വാദവുമായി ആന്ത്രോപിക് ഗവേഷകൻ ലെവന്റ് അപോൾഗ്. 1859-ൽ ബെർണാർഡ് റെയ്മാൻ മുന്നോട്ട് വച്ച ഈ സിദ്ധാന്തം ഗണിത ശാസ്ത്രത്തിലെ ഏറ്റവും വലിയ സമസ്യകളിൽ ഒന്നാണ്. ഇത് അംഗീകരിച്ചാൽ സൈബർ സുരക്ഷയിലടക്കം വലിയ മാറ്റങ്ങൾ ഉണ്ടാകും.
റെയ്മാൻ സിദ്ധാന്തം AI സഹായത്തോടെ തെളിയിച്ചെന്ന അസാധാരണ അവകാശവാദവുമായി ആന്ത്രോപിക് ഗവേഷകൻ ലെവന്റ് അപോൾഗ്. എ ഐയുടെ സഹായത്തോടെയാണ് കണ്ടെത്തലെന്നും അദ്ദേഹം പറയുന്നു. കണ്ടെത്തൽ ഗണിത ശാസ്ത്രത്തിലെ തന്നെ സുപ്രധാന വഴിത്തിരിവ് ആകാൻ സാധ്യത. എണ്ണൽ സംഖ്യകൾക്കിടയിൽ എങ്ങനെ അഭാജ്യ സംഖ്യകൾ (Prime numbers) എവിടെയൊക്കെ എന്നതിന് ഒരു ക്രമം ഉണ്ടെന്നാണ് സിദ്ധാന്തം പറയുന്നത്. 1859 ലാണ് ബെർണാർഡ് റെയ്മാൻ തന്റെ സിദ്ധാന്തം മുന്നോട്ട് വച്ചത്. എന്നാൽ ഇത് ഇത് ഇന്നേ വരെ ആർക്കും തെളിയിക്കാൻ പറ്റിയിരുന്നില്ല. ക്ലേ മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് (Clay Mathematics Institute) പ്രഖ്യാപിച്ച ഏഴ് മില്ലേനിയം പ്രൈസ് സമസ്യകളിൽ ഒന്നാണിത്. കണ്ടെത്തൽ ശാസ്ത്ര ലോകം അംഗീകരിച്ചാൽ സൈബർ സുരക്ഷയിലടക്കം വലിയ സ്വാധീനമുണ്ടാകും.















