'വെറും 48 മണിക്കൂറിനുള്ളില്‍ കാന്‍സര്‍ കണ്ടെത്തി വാക്‌സിന്‍ നിര്‍മിക്കാം'; എഐയെ കുറിച്ച് ലാറി എലിസണ്‍

Published : Jan 26, 2025, 11:24 AM ISTUpdated : Jan 26, 2025, 11:27 AM IST
'വെറും 48 മണിക്കൂറിനുള്ളില്‍ കാന്‍സര്‍ കണ്ടെത്തി വാക്‌സിന്‍ നിര്‍മിക്കാം'; എഐയെ കുറിച്ച് ലാറി എലിസണ്‍

Synopsis

ഓരോ അര്‍ബുദ രോഗിക്കും അനുസരിച്ചുള്ള കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകള്‍ വികസിപ്പിക്കാന്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് സാധിക്കുമെന്ന് ഒറാക്കിള്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ ലാറി എലിസണിന്‍റെ അവകാശവാദം

വാഷിംഗ്‌ടണ്‍: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിലും വിപ്ലവം സൃഷ്ടിക്കുന്നു.  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് (AI) കാന്‍സര്‍ കണ്ടെത്താനും ഓരോ രോഗിക്കും അനുസരിച്ച് 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ടെക് സ്ഥാപനമായ ഒറാക്കിളിന്‍റെ എക്‌സിക്യുട്ടീവ് ചെയർമാൻ ലാറി എലിസണ്‍ വ്യക്തമാക്കി. 

അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രൊജക്‌ടിന്‍റെ ലോഞ്ച് വേളയിലാണ് ലാറി എലിസണ്‍ കാന്‍സര്‍ ചികിത്സ രംഗത്ത് എഐയുടെ പുത്തന്‍ സാധ്യത അനാവരണം ചെയ്‌തത്. എഐ ഉപയോഗിച്ച് കാൻസർ കണ്ടെത്തുക മുതൽ കസ്റ്റം വാക്സിൻ നിര്‍മിക്കുക വരെ 48 മണിക്കൂറിനുള്ളിൽ സാധ്യമാണെന്നാണ് ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണിന്‍റെ പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍. വ്യക്തികളില്‍ കാൻസർ നേരത്തെ കണ്ടെത്തിയാൽ കാൻസറിനുള്ള പ്രത്യേക വാക്സിൻ ഭാവിയിൽ റോബോട്ടിക്ക് സംവിധാനം ഉപയോഗിച്ച് എത്രയും വേഗം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും അദേഹം വ്യക്തമാക്കി. 

വളരെ ലളിതമായ രക്തപരിശോധനയിലൂടെയും ട്യൂമറിന്‍റെ ജീൻ സീക്വൻസിംഗിലൂടെയും കാന്‍സര്‍ ശകലങ്ങൾ നേരത്തേ തിരിച്ചറിയാൻ എഐ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാന്‍സറിനെതിരായ വാക്സിൻ രണ്ട് ദിവസത്തിനുള്ളില്‍ രൂപകൽപ്പന ചെയ്യാൻ കഴിയുമെന്നാണ് ലാറി എലിസണിന്‍റെ വാദം. റോബോട്ടിക് സംവിധാനങ്ങൾക്ക് ഈ വാക്സിനുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുമെന്നും എലിസൺ പരാമർശിച്ചു. എലിസണിന്‍റെ അവകാശവാദം സത്യമെങ്കില്‍ ആരോഗ്യമേഖലയിലെ എഐയുടെ നിര്‍ണായക ചുവടുവെപ്പായി കസ്റ്റമൈസ്‌ഡ് എംആര്‍എന്‍എ വാക്‌സിന്‍ മാറും. 

അടുത്തിടെ റഷ്യ അർബുദത്തിനെതിരെ വാക്സിൻ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ക്ലിനിക്കല്‍ ട്രെയല്‍ അടക്കമുള്ള പരീക്ഷണ ഘട്ടങ്ങള്‍ പിന്നിട്ട് മാത്രമേ കാന്‍സര്‍ വാക്സിനുകള്‍ രോഗികള്‍ക്ക് ലഭ്യമാകൂ. 

Read more: മലബാർ കാന്‍സർ സെന്ററിലെ പുതിയ ബ്ലോക്ക് നാടിന് സമർപ്പിച്ചു; കാന്‍സർ ഗ്രിഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും