ഭൂമിയോട് അടുത്ത് ആര്‍ട്ടെമിസ് 2 സംഘം; ഇനിയുള്ളത് നിര്‍ണായക ഘട്ടം, നാളെ പുലര്‍ച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

Published : Apr 10, 2026, 05:28 AM IST
 The Artemis 2 Mission's Moon Flyby

Synopsis

ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്തിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും.

ന്യൂയോര്‍ക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്തിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിര്‍ണായകമാണ്. കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോണ്‍ പി മുര്‍ത്ത എന്ന പ്രത്യേക കപ്പൽ സജ്ജമാണ്. കപ്പലിൽ വെച്ചു തന്നെ സഞ്ചാരികളുടെ പ്രാഥമിക വൈദ്യ പരിശോധന നടത്തും. അതിനുശേഷം ഹെലികോപ്റ്ററിലാകും നാല് പേരെയും ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് മാറ്റുക. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ആർട്ടെമിസ് -2 ദൗത്യ സംഘം മടങ്ങി വരുന്നത്. 54 വർഷത്തിന് ശേഷം നടന്ന മനുഷ്യ ചാന്ദ്ര ദൗത്യത്തിലൂടെ അത്യപൂർവ ചിത്രങ്ങൾ സംഘം പകർത്തുകയും ചെയ്തു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെർസെ ഇന്നൊവേഷൻ ഇന്നൊവേഷന്റെ തലപ്പത്തേക്ക് പ്രസന്ന പ്രസാദ്! എഐ വിപ്ലവത്തിന് കരുത്തുപകരാൻ പുതിയ നിയമനം, എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ടീമുകളെ നയിക്കും
'ഡോട്ടർ ഓഫ് ദി സ്റ്റാർസ്', യൂറോപ്പിന്‍റെ പുതിയ നാവിഗേഷൻ സംവിധാനത്തിന് തുടക്കം, സെലെസ്റ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം