'റിസ്ക് എലമന്‍റ്സുണ്ട്'; സൂര്യനെ മറയ്ക്കാനുള്ള ബില്‍ഗേറ്റ്സിന്‍റെ പദ്ധതിക്ക് തിരിച്ചടി

Web Desk   | Asianet News
Published : Apr 03, 2021, 11:59 AM IST
'റിസ്ക് എലമന്‍റ്സുണ്ട്'; സൂര്യനെ മറയ്ക്കാനുള്ള ബില്‍ഗേറ്റ്സിന്‍റെ പദ്ധതിക്ക് തിരിച്ചടി

Synopsis

എന്നാല്‍ സ്കോപെക്സ് അഥവ സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർ‌ടർബേഷൻ എക്സ്പെരിമെന്റ് എന്ന് ഗവേഷകര്‍ പേര് നല്‍കിയ പദ്ധതിക്കുള്ള പരീക്ഷണ അനുമതി സ്വീഡിഷ് സ്പേസ് കോര്‍പ്പറേഷന്‍ റദ്ദാക്കിയതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. 

ന്യൂയോര്‍ക്ക്: സൂര്യനില്‍ നിന്നും ഭൂമിയില്‍ എത്തുന്ന സൂര്യപ്രകാശത്തിന്‍റെ തോത് കുറച്ച് ആഗോളതാപനത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും, ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബില്‍ഗേറ്റ്സ് പണം മുടക്കാന്‍ തയ്യാറായ പദ്ധതിയുടെ പരീക്ഷണങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. ആഗോള താപനം അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണുവാന്‍ ഇത്തരം ഒരു ആശയത്തിന് സാധിക്കുമെന്നാണ് നേരത്തെ ഈ പദ്ധതിക്ക് ധനസഹായം പ്രഖ്യാപിച്ച ബില്‍ഗേറ്റ്സ് പറഞ്ഞത്.

എന്നാല്‍ സ്കോപെക്സ് അഥവ സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർ‌ടർബേഷൻ എക്സ്പെരിമെന്റ് എന്ന് ഗവേഷകര്‍ പേര് നല്‍കിയ പദ്ധതിക്കുള്ള പരീക്ഷണ അനുമതി സ്വീഡിഷ് സ്പേസ് കോര്‍പ്പറേഷന്‍ റദ്ദാക്കിയതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ശാസ്ത്രലോകത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചാണ് അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ   100 ദശലക്ഷം ഡോളര്‍ ബില്‍ഗേറ്റ്സ് സഹായം പ്രഖ്യാപിച്ച പദ്ധതി പ്രതിസന്ധിയിലായി.

പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങള്‍ പ്രത്യേകിച്ച് വായുവില്‍ തങ്ങി നില്‍ക്കുന്ന ഖര, ദ്രാവക സൂക്ഷ്മ ഘടകങ്ങള്‍ വച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കൂടുതലായി എത്തുന്നത് തടയുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ആശയം.
ബലൂണുകളും മറ്റും ഉപയോഗിച്ച് . 100 ഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂക്ഷ്മ വസ്തുക്കളുടെ വ്യാപനം  20 കിലോമീറ്റര്‍ ഉയരത്തില്‍  നടത്തി അവയുടെ നിരന്തരമായ പഠനം നടത്തിയായിരിക്കും ഈ പദ്ധതി മുന്നോട്ട് നയിക്കുക എന്നായിരുന്നു ഈ പദ്ധതി.

2015 മുതല്‍ 2019വരെ അഞ്ച് വര്‍ഷം നൂറ്റാണ്ടിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷങ്ങളാണ് എന്നാണ് ലോക കാലാവസ്ഥ ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പറ്റിയ മാര്‍ഗമാണ് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയ്ക്കുക എന്നത്.  പക്ഷെ ഇത്തരം ശ്രമങ്ങള്‍ തിരിച്ചടി ഉണ്ടാക്കുമോ എന്ന് കരുതുന്നവരും കുറവല്ല. ഇത്തരം ആഗോള താപനം തടയാനുള്ള ശ്രമം പരാജയപ്പെട്ട് ഭൂമി ഒരു മഞ്ഞുഗ്രഹമായി മാറുന്ന കഥയാണ് 2013 ല്‍ ഇറങ്ങിയ സ്‌നോപിയേഴ്‌സര്‍ എന്ന സിനിമയും, പിന്നീട് ഇതേ പേരില്‍ ഇറങ്ങിയ ടിവി സീരിസും പറയുന്നത്.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ