പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമുള്ളതും ദിവസവും സൂര്യന്റെ ഭാരം വിഴുങ്ങുന്നതുമായ 'ബ്ലാക്ക് ഹോൾ', കണ്ടെത്തൽ

Published : Feb 21, 2024, 12:13 PM IST
പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമുള്ളതും ദിവസവും സൂര്യന്റെ ഭാരം വിഴുങ്ങുന്നതുമായ 'ബ്ലാക്ക് ഹോൾ',  കണ്ടെത്തൽ

Synopsis

സൂര്യന്റെ ഭാരമുള്ള വസ്തുക്കളാണ് ദിവസേന ഈ ബ്ലാക്ക് ഹോൾ വലിച്ചെടുക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്

ഹൂസ്റ്റൺ: പ്രപഞ്ചത്തിൽ കണ്ടെത്തിയതിൽ ഏറ്റവും പ്രകാശമുള്ളതും എന്തിനേയും വിഴുങ്ങാൻ കഴിവുള്ളതുമായ ബ്ലാക്ക് ഹോൾ കണ്ടെത്തി ബഹിരാകാശ ഗവേഷകർ. സൂര്യനേക്കാൾ 170 കോടി ഭാരമുണ്ട് ജെ ഒ 5294351 എന്ന് പേരിട്ടിരിക്കുന്ന ഈ ബ്ലാക്ക് ഹോളിന്. ചിലിയിലെ വമ്പൻ ടെലസ്കോപാണ് കണ്ടെത്തലിന് പിന്നിൽ. നേച്ചർ ആസ്ട്രോണമിയിൽ വന്ന റിപ്പോർട്ടിനെ അനുസരിച്ച് സൂര്യന്റെ ഭാരമുള്ള വസ്തുക്കളാണ് ദിവസേന ഈ ബ്ലാക്ക് ഹോൾ വലിച്ചെടുക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നതാണ് ജെ ഒ 5294351 എങ്കിലും ഈ ബ്ലാക്ക് ഹോളിന്റെ യഥാർത്ഥ രൂപം വ്യക്തമാവുന്നത് അടുത്തിടെയാണ്. മനുഷ്യവംശത്തിന്റെ ഉത്ഭവത്തേക്കാളും പ്രായംവരുന്നതാണ് ഈ ബ്ലാക്ക് ഹോളെന്നാണ് നിഗമനം. ഇഥ്രയും കാലം നമ്മെ തന്നെ നോക്കിയിരുന്ന ബ്ലാക്ക് ഹോളിന്റെ പ്രഭ തിരിച്ചറിയുന്നത് ഇപ്പോഴെന്നാണ് ഓസ്ട്രേലിയൻ നാഷണൽ സർവ്വകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റ്യൻ വോൾഫ് പ്രതികരിക്കുന്നത്. മുന്നിലുള്ള പല നക്ഷത്രങ്ങളേയും മാറ്റി ഇപ്പോഴാണ് ഈ ബ്ലാക്ക് ഹോൾ നമ്മുക്ക് മുൻപിൽ പൂർണമായ രൂപത്തിലെത്തിയതെന്നാണ് ഇദ്ദേഹം വിശദമാക്കുന്നത്.

ജോ ഒ 529-4351 ലെ ആക്ടീവ് ഗാലക്ടിക് ന്യൂക്ലിയസ് വളരെ അധികം ശേഷിയുള്ളതിനാൽ വലിയ രീതിയിലാണ് പ്രകാശം പുറത്തേക്ക് പ്രവഹിപ്പിക്കുന്നത്. അതിനാലാണ് ഈ ബ്ലാക്ക് ഹോൾ നമ്മുക്ക് കാണാൻ സാധ്യമാകുന്നതാണെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. സൂര്യനേക്കാൾ 500ട്രില്യൺ മടങ്ങ് അധികമാണ് ഈ ബ്ലാക്ക്ഹോളിൽ നിന്നുള്ള പ്രകാശമെന്നും നെപ്ട്യൂണിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിനേക്കാൾ 15000 മടങ്ങ് അകലെയായിട്ടും ഈ പ്രകാശം ഭൂമിയിലേക്ക് എത്തുന്നുവെന്നും ഗവേഷകർ പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം