വിക്രം ലാന്‍ഡറില്‍നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിമീ അകലെ വെച്ചാണ് ബന്ധം നഷ്ടമായതെന്ന് ചെയര്‍മാന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

02:28 AM (IST) Sep 07
ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. 2.1 കിലോമീറ്റർ വരെ കൃത്യമായ സിഗ്നലുകൾ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സിഗ്നലുകൾ നഷ്ടമായെന്നും കെ ശിവൻ.
02:26 AM (IST) Sep 07
02:24 AM (IST) Sep 07
എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയില്ല. എല്ലാവരുടെയും മുഖത്ത് ടെൻഷൻ വ്യക്തം.
02:23 AM (IST) Sep 07
ബ്രേക്കിടൽ പ്രക്രിയ അൽപം 'സ്മൂത്താ'കുന്നു. ഫൈൻ ബ്രേക്കിംഗ് പ്രക്രിയ തുടങ്ങുന്നു.
02:22 AM (IST) Sep 07
ഇറങ്ങാനുള്ള ആദ്യ 'ബ്രേക്കിടൽ', ത്രസ്റ്ററുകൾ ഉപയോഗിച്ച് ആദ്യം അൽപം 'റഫ് ബ്രേക്കിംഗ്' ആണ് നടക്കുക.
02:21 AM (IST) Sep 07
സോഫ്റ്റ് ലാൻഡിംഗിനായി പതുക്കെ താഴ്‍ന്നു തുടങ്ങി.
02:16 AM (IST) Sep 07
02:15 AM (IST) Sep 07
കൃത്യം ഓരോ നിമിഷവും സംഭവിക്കാൻ പോകുന്നതിതാണ്:
1.38 - ഇറങ്ങാനുള്ള ആദ്യ 'ബ്രേക്കിടൽ', ത്രസ്റ്ററുകൾ ഉപയോഗിച്ച് ആദ്യം അൽപം 'റഫ് ബ്രേക്കിംഗ്' ആണ് നടക്കുക.
1.48 - പത്ത് മിനിറ്റിൽ ബ്രേക്കിടൽ പ്രക്രിയ അൽപം 'സ്മൂത്താ'കും. ഫൈൻ ബ്രേക്കിംഗ് പ്രക്രിയ തുടങ്ങും.
1.50 - ആദ്യനിരീക്ഷണം. ഇറങ്ങുന്നതിനിടയിൽ ചുറ്റുമുള്ള സ്ഥിതിഗതികളൊക്കെ ഒന്ന് നിരീക്ഷിച്ച ശേഷമേ ഇനി താഴോട്ട് യാത്രയുള്ളൂ.
1.52 - ചന്ദ്രോപരിതലത്തിന്‍റെ ആദ്യചിത്രം ആ നിരീക്ഷണത്തിനിടയിൽ പകർത്തും. അത് ഭൂമിയിലേക്ക് അയക്കും.
1.53 - വിക്രം എന്ന ലാൻഡർ ചന്ദ്രോപരിതലം തൊടും. നിർണായകമായ, സുപ്രധാനമായ നിമിഷം. കൃത്യസമയം പറഞ്ഞാൽ 1.52.54.
ഇനി രണ്ട് മണിക്കൂർ കഴിഞ്ഞ്..
3.53 - പ്രഗ്യാൻ എന്ന റോവറാണ് ചന്ദ്രോപരിതലം ചുറ്റി വിവരങ്ങളെടുക്കുക. അതിനുള്ള റാംപ് ഒരുക്കും.
4.23 - പ്രഗ്യാൻ പ്രവർത്തനക്ഷമമാകും.
05.03 - പ്രഗ്യാന്‍റെ സോളാർ പാനൽ വിന്യസിക്കപ്പെടും.
05.19 - പ്രഗ്യാൻ റോവർ പതുക്കെ റാംപിലൂടെ ഉരുണ്ട് താഴോട്ട്.
05.29 - പത്ത് മിനിറ്റ് കൊണ്ട് പതുക്കെ പ്രഗ്യാൻ റോവർ നിലം തൊടും. അതായത് ചന്ദ്രോപരിതലം തൊടും.
05.45 - വിക്രം പ്രഗ്യാന്‍റെ ചിത്രങ്ങളെടുത്ത് തുടങ്ങും.
ഇത്രയുമായാൽ ദൗത്യം വിജയകരം. ഇത്രയും വിവരങ്ങൾ ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർച്ചെ 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
02:14 AM (IST) Sep 07
പുലർച്ചെ വരെ നീളുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക ബുള്ളറ്റിനിലൂടെ അറിയാം, ചന്ദ്രയാൻ - 2 ന്‍റെ എല്ലാ തത്സമയ വിവരങ്ങളും. യൂട്യൂബിലും വെബ്സൈറ്റിലും തത്സമയസംപ്രേഷണമുണ്ട്.
എന്ത് സംഭവിക്കും? ഇന്ന് രാത്രി: വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
02:12 AM (IST) Sep 07
02:11 AM (IST) Sep 07
ചന്ദ്രയാൻ 2 ദൗത്യം തൽസമയം വീക്ഷിക്കാൻ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലെ ഇസ്ട്രാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.
02:11 AM (IST) Sep 07
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയാല്‍ ഐഎസ്ആര്‍ഒക്കൊപ്പം ഇന്ത്യയെത്തുന്നത് ചരിത്ര നേട്ടത്തിലേക്കാണ്. ഇന്ന് പുലർച്ചെ 1.30-നും 2.30-നും ഇടയിൽ വിക്രം ചന്ദ്രനെ തൊടുമെന്നാണ് കണക്കുകൂട്ടല്‍