ചന്ദ്രയാൻ രണ്ടും നാസയുടെ ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി; ഉപഗ്രഹ സഞ്ചാര പാത മാറ്റി

Published : Nov 16, 2021, 09:49 PM IST
ചന്ദ്രയാൻ രണ്ടും നാസയുടെ ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി; ഉപഗ്രഹ സഞ്ചാര പാത മാറ്റി

Synopsis

ഭ്രമണപഥം അത് പോലെ തന്നെ പിന്തുട‌ർന്നിരുന്നുവെങ്കിൽ ചന്ദ്രയാനും എൽആർഒയും മൂന്ന് കിലോമീറ്റ‌ർ വരെ അടുത്ത വന്നേനെ.

ബെം​ഗളൂരു: നാസയുടെ ലൂണാർ റെക്കോണിസൻസ് ഓ‌ർബിറ്ററുമായി കൂട്ടിയിടി ഒഴിവാക്കാൻ ചന്ദ്രയാൻ 2 ഓ‌ർബിറ്റ‌ർ ഭ്രമണപാതയിൽ മാറ്റം വരുത്തിയതായി ഇസ്രൊ. ഒക്ടോ‌ബ‌ർ 20ന് രാവിലെ പതിനൊന്നേകാലോടെ ഇസ്രൊയുടെ ചന്ദ്രയാൻ രണ്ടും നാസയുടെ എൽആ‌ർഒയും തമ്മിൽ വളരെ അടുത്തു വരാൻ സാധ്യതയുണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ട് ഇരു ബഹിരാകാശ ഏജൻസികളും ചേർന്ന് ഉപ​ഗ്രഹ സഞ്ചാരപാതയിൽ മാറ്റം വരുത്താൻ ധാരണയിലെത്തുകയായിരുന്നു.

ഇരു ഉപ​ഗ്രഹങ്ങളും അടുത്ത് വരുന്നതിന് ഒരാഴ്ച മുമ്പാണ് മാറ്റം വരുത്താൻ തീരുമാനമെടുത്തത്. ഭ്രമണപഥം അത് പോലെ തന്നെ പിന്തുട‌ർന്നിരുന്നുവെങ്കിൽ ചന്ദ്രയാനും എൽആർഒയും മൂന്ന് കിലോമീറ്റ‌ർ വരെ അടുത്ത വന്നേനെ. ഇരു ഉപ​ഗ്രഹങ്ങൾക്കും പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപാതയിൽ മാറ്റം വരുത്താൻ നാസയും ഇസ്രൊയും തമ്മിൽ ധാരണയായി. 

ഒക്ടോബർ 18നാണ് ഭ്രമണപഥ മാറ്റം നടപ്പാക്കിയത്. പുതിയ പാതയിൽ ഇരു ഉപ​ഗ്രഹങ്ങളും അടുത്ത് വരാൻ സാധ്യതയില്ലെന്ന്  ഇസ്രൊ അറിയിച്ചു.  ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഉപ​ഗ്രഹങ്ങൾ മറ്റ് ഉപ​ഗ്രഹങ്ങളുമായി കൂട്ടിയിടി ഒഴിവാക്കാൻ ഇത്തരം ഭ്രമണപഥ തിരുത്തലുകൾ വരുത്തുന്നത് സാധാരണമാണ്. പക്ഷേ ഇസ്രൊയുടെ ഒരു ​ഗ്രഹാന്തര പര്യവേഷണ ​ദൗത്യത്തിന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നത് ഇതാദ്യമാണ്. 

PREV
Read more Articles on
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ