ലോകത്തെ ഞെട്ടിച്ച് ഡിഎഫ് 41 മിസൈല്‍ അവതരിപ്പിച്ച് ചൈന; 30 മിനുട്ടില്‍ യുഎസിനെ ലക്ഷ്യം വയ്ക്കാന്‍ ശേഷി.!

By Web TeamFirst Published Oct 1, 2019, 2:53 PM IST
Highlights

ചൈനയില്‍ നിന്നും വിക്ഷേപിച്ചാല്‍ മുപ്പത് നിമിഷത്തിനുള്ളില്‍ അമേരിക്കയില്‍ പതിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിയജിംങ്: ഭൂഖണ്ഡാന്തര ബാലസ്റ്റിക്ക് മിസൈല്‍ അവതരിപ്പിച്ച് ചൈന. ബിയജിംഗില്‍ ചൈനീസ് ദേശീയ ദിനത്തിനോട് അനുബന്ധിച്ചാണ് ഡിഎഫ്-41 എന്ന് പേരുള്ള മിസൈല്‍ ലോകത്തിന് മുന്‍പില്‍ ആദ്യമായി ചൈന പ്രദര്‍ശിപ്പിച്ചത്. ചൈനയില്‍ നിന്നും വിക്ഷേപിച്ചാല്‍ മുപ്പത് നിമിഷത്തിനുള്ളില്‍ അമേരിക്കയില്‍ പതിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിഎഫ് 41ന്‍റെ പരിധി 15,000 കിലോമീറ്ററാണ്. ഇന്ന് ലോകത്തുള്ള ഏറ്റവും റേഞ്ച് കൂടി മിസൈലാണ് ഇത്. 10 ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ഒരു ഡിഎഫ് 41 മിസൈലിന് സാധിക്കും. ചൈനയില്‍ ഇന്ന് കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ 70 വാര്‍ഷികമാണ് ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കരസേന സ്വന്തമായുള്ള ചൈനയുടെ വ്യോമസേന ലോകത്തില്‍ വലിപ്പത്തില്‍ മൂന്നാമതാണ്.

ചൈനീസ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ട്വിന്യാമന്‍ സ്ക്വയറില്‍ നടന്ന വലിയ ചടങ്ങില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് മുഖ്യപ്രഭാഷണം നടത്തി. ഒരു ശക്തിക്കും ചൈനീസ് ജനതയുടെ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു.  ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന സൈനിക പരേഡ് ദേശീയ ദിനത്തോട് അനുബന്ധിച്ച് അരങ്ങേറി. 

click me!