ഗാലപാഗോസ് ദ്വീപുകളിലെ 'ഡാര്‍വിന്‍ ആര്‍ച്ച്' കടലില്‍ ഇടിഞ്ഞുവീണു

By Web TeamFirst Published May 28, 2021, 7:47 PM IST
Highlights

മണ്ണൊലിപ്പിന്റെ അനന്തരഫലമാണിതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ രണ്ട് തൂണുകള്‍ മാത്രം പൊന്തി നില്‍ക്കുന്ന ഈ ഘടനയുടെ ചിത്രങ്ങള്‍ തിങ്കളാഴ്ച മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വാര്‍ത്ത സ്ഥിരീകരിക്കുന്ന പ്രസ്താവനയോടൊപ്പം പോസ്റ്റ് ചെയ്തു. 

സഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗാലപ്പഗോസിലെ ദ്വീപ്‌സമൂഹത്തിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന പേരുകേട്ട ഡാര്‍വിന്റെ കമാനം കടലില്‍ വീണു. ഇക്വഡോറിന്റെ ബ്രാന്‍ഡ് ഐക്കണായിരുന്നു ഇത്. ഇതിന്റെ മുകള്‍ഭാഗമാണ് താഴേയ്ക്ക് വീണത്. മണ്ണൊലിപ്പിന്റെ അനന്തരഫലമാണിതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ രണ്ട് തൂണുകള്‍ മാത്രം പൊന്തി നില്‍ക്കുന്ന ഈ ഘടനയുടെ ചിത്രങ്ങള്‍ തിങ്കളാഴ്ച മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വാര്‍ത്ത സ്ഥിരീകരിക്കുന്ന പ്രസ്താവനയോടൊപ്പം പോസ്റ്റ് ചെയ്തു. ഈ ഭാഗത്തേക്ക് യാത്ര ചെയ്ത സഞ്ചാരികളുടെ കണ്‍മുന്നിലാണ് ഡാര്‍വിന്‍ ആര്‍ച്ച് തകര്‍ന്നത്. ഇവര്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ഉറപ്പിച്ചതെന്ന് ഇക്വഡോര്‍ അധികൃതര്‍ പറഞ്ഞു.

'ഡാര്‍വിന്‍ ദ്വീപിന്റെ പ്രധാന പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രകൃതിദത്ത പാലമായ ഡാര്‍വിന്‍ ആര്‍ച്ചിന്റെ തകര്‍ച്ച സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു, ഡാര്‍വിന്റെ കമാനം പ്രകൃതിദത്ത കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്, ഒരു കാലത്ത് ഡാര്‍വിന്‍ ദ്വീപിന്റെ ഭാഗമാകുമായിരുന്നു, ഇത് സന്ദര്‍ശനത്തിന് തുറന്നിട്ടില്ല.'മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. '

ഇംഗ്ലീഷ് ബയോളജിസ്റ്റ് ചാള്‍സ് ഡാര്‍വിന്റെ പേരിലുള്ള ഈ കമാനം ഇക്വഡോറിന്റെ ഭാഗമായ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹത്തിലെ ഏറ്റവും മികച്ച ഡൈവിംഗ് സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, ഇത് രാജ്യത്തിന്റെ തീരത്ത് നിന്ന് നൂറുകണക്കിന് മൈലുകള്‍ അകലെയാണ്. യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റാണിത്. അനേകം മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പേരുകേട്ട ഇവിടമാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന് പ്രചോദനമായത്.

click me!