ഒടുവില്‍ നാം നേട്ടത്തിന്‍റെ നെറുകയില്‍; സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഇസ്രൊയെ അഭിനന്ദിച്ച് ജിതേന്ദ്ര സിംഗ്

Published : Jan 16, 2025, 10:54 AM ISTUpdated : Jan 16, 2025, 11:00 AM IST
ഒടുവില്‍ നാം നേട്ടത്തിന്‍റെ നെറുകയില്‍; സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഇസ്രൊയെ അഭിനന്ദിച്ച് ജിതേന്ദ്ര സിംഗ്

Synopsis

അതിസങ്കീര്‍ണമായ സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വിജയിപ്പിച്ച് രാജ്യത്തിന് അഭിമാനം സമ്മാനിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

ബെംഗളൂരു: ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ സ്വപ്ന പദ്ധതികള്‍ക്ക് ഈ വിജയം പ്രചോദനമാകും എന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ വകുപ്പിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്. 

'ഇസ്രൊയ്ക്ക് അഭിനന്ദനങ്ങള്‍, നാം ആ ചരിത്ര നേട്ടം സ്വന്തമാക്കി. സ്പേഡെക്സ് അവിശ്വസനീയമായ ഡോക്കിംഗ് പൂര്‍ത്തിയാക്കി, അതും തദ്ദേശീയമായി വികസിപ്പിച്ച ഡോക്കിംഗ് സാങ്കേതികവിദ്യ. പൂര്‍ണമായും ഭാരതീയ ഡോക്കിംഗ് സംവിധാനമാണിത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ ഭാവി സ്വപ്ന പദ്ധതികള്‍ സുഗമമാക്കാന്‍ ഈ ഡോക്കിംഗ് പരീക്ഷണ വിജയത്തിനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര രക്ഷാകർതൃത്വം ഈ വിജയത്തിന് പിന്നിലുണ്ടെന്നും' ഡോ. ജിതേന്ദ്ര സിംഗ് എക്‌സില്‍ കുറിച്ചു. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ഡോക്കിംഗിനായുള്ള ആദ്യത്തെ മൂന്ന് ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരുതലോടെയുള്ള നാലാം പരിശ്രമത്തില്‍ ഇന്ന് രാവിലെയോടെ സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 

Read more: സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ 'ഉപഗ്രഹ ചുംബനം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം