Eiffel Tower : ഈഫല്‍ ടവറിന്‍റെ ഉയരം ആറ് മീറ്റര്‍ കൂടി

Web Desk   | Asianet News
Published : Mar 16, 2022, 01:04 PM IST
Eiffel Tower : ഈഫല്‍ ടവറിന്‍റെ ഉയരം ആറ് മീറ്റര്‍ കൂടി

Synopsis

അത് അത്ര സാധാരണമല്ലെന്നാണ് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചത്.

പാരീസ്: ഈഫല്‍ ടവറിന്‍റെ ഉയരം ആറ് മീറ്റര്‍ കൂടി. പരീസിലെ (Paris) ഈഫല്‍ ടവറിന് (Eiffel Tower) മുകളില്‍ പുതിയ കമ്യൂണിക്കേഷന്‍ ആന്‍റിന സ്ഥാപിച്ചതോടെയാണ് ഇതിന്‍റെ ഉയരത്തില്‍  19.69 അടി അഥവ ആറുമീറ്റര്‍ ഉയരം ഉണ്ടായത്. പുതിയ ആന്‍റിന വന്നതോടെ ഫ്രാന്‍സിന്‍റെ (France) അഭിമാനചിഹ്നത്തിന്‍റെ ഉയരം 1,063 അടിയായി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ഇത് ഒരു ചരിത്ര നിമിഷമാണ്, കാരണം ഈഫല്‍ ടവറിന് ഉയരം വര്‍ധിച്ചു. അത് അത്ര സാധാരണമല്ലെന്നാണ് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചത്.

1889- ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഈഫല്‍ ടവറിന്റെ ഉയരം. ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. സ്ഥാപിച്ച അന്നുമുതല്‍ റേഡിയോ പ്രക്ഷേപണത്തിനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിനായി കാലകാലമായി ഇവിടുത്തെ ആന്‍റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്. 

1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈഫല്‍ ടവറിനായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട് ഈ ഗോപുരത്തിന്.

അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു. 2006-ലെ കണക്കനുസരിച്ച്,1889-2006 കാലഘട്ടത്തിൽ 6,719,200 ആളുകൾ ഈഫൽ ഗോപുരം സന്ദർശിച്ചുവെന്നാണ് കണക്ക്.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ