ഒന്നല്ല, നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു; മുന്നറിയിപ്പുമായി നാസ

Published : Feb 16, 2025, 04:04 PM ISTUpdated : Feb 16, 2025, 04:06 PM IST
ഒന്നല്ല, നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു; മുന്നറിയിപ്പുമായി നാസ

Synopsis

ഇവയിലൊരു ഛിന്നഗ്രഹത്തിന് അപകടകരമാംവിധം സ്റ്റേഡിയത്തിന്‍റെ വലിപ്പമുണ്ട്, എന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാവില്ല എന്ന് വിലയിരുത്തല്‍ 

കാലിഫോര്‍ണിയ: ഒരു സ്റ്റേഡ‍ിയത്തിന്‍റെ വലിപ്പമുള്ളത് അടക്കം നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് (ഫെബ്രുവരി 16) ഭൂമിക്കരികില്‍ എത്തുമെന്ന മുന്നറിയിപ്പുമായി നാസ. എന്നാല്‍ ഈ ബഹിരാകാശ പാറകളെല്ലാം ഭൂമിയെ തൊട്ടുപോലും നോവിക്കാതെ കടന്നുപോകും എന്നാണ് അനുമാനം. എങ്കിലും നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നാല് ഛിന്നഗ്രഹങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. 

1. 2025 ബിഎക്സ്1 (2025 BX1)

ഒരു വിമാനത്തിന്‍റെ വലിപ്പം കണക്കാക്കുന്ന 2025 ബിഎക്സ്1 ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിക്കരികിലെത്തുന്നവയില്‍ ഒന്നെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 150 അടിയാണ് 2025 ബിഎക്സ്1 ഛിന്നഗ്രഹത്തിന് വ്യാസം കണക്കാക്കുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തത്തെമ്പോള്‍ പോലും 1,720,000 മൈല്‍ അകലം നമ്മുടെ ഗ്രഹവുമായി ഈ ഛിന്നഗ്രഹത്തിനുണ്ടാകും എന്നതാണ് ആശ്വാസം. 

2. 2004 എക്സ്ജി (2004 XG)

ഏകദേശം 160 അടി വ്യാസമുള്ള 2004 എക്സ്ജി ഛിന്നഗ്രഹവും ഇന്ന് ഭൂമിക്കരികിലൂടെ സുരക്ഷിതമായി കടന്നുപോകും. ഒരു വിമാനത്തിന്‍റെ വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 2004 എക്സ്ജി ഛിന്നഗ്രഹം 3,710,000 മൈല്‍ അകലത്തിലായിരിക്കും. 

3. 2024 യുഡി26 (2024 UD26)

ഇന്നെത്തുന്ന ഛിന്നഗ്രഹങ്ങളിലെ ഏറ്റവും ഭീമന്‍റെ പേര് 2024 യുഡി26 എന്നാണ്. ഒരു സ്റ്റേഡിയത്തിന്‍റെ അഥവാ ഏകദേശം 850 അടിയാണ് 2024 യുഡി26 ഛിന്നഗ്രഹത്തിന് നാസ കണക്കാക്കുന്ന വ്യാസം. ഭൂമിയില്‍ നിന്ന് 3,990,000 മൈല്‍ അകലത്തിലൂടെ 2024 യുഡി26 കടന്നുപോകുമെന്ന് കണക്കുകൂട്ടുന്നു. 

4. 2025 സിഒ1 (2025 CO1)

ഏകദേശം 78 അടിയാണ്, ചെറിയൊരു വിമാനത്തിന്‍റെ വലിപ്പം കണക്കാക്കുന്ന 2025 സിഒ1 ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ഭൂമിയില്‍ നിന്ന് 4,310,000 മൈല്‍ എന്ന സുരക്ഷിത അകലത്തിലൂടെ 2025 സിഒ1 കടന്നുപോകും എന്ന നാസയുടെ അറിയിപ്പും മനുഷ്യരാശിക്ക് ഇന്ന് ആശ്വാസ വാര്‍ത്തയാണ്. 

Read more: ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം, സര്‍പ്രൈസ് നീക്കവുമായി നാസ; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും