`സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യരാശിക്കാകെ ഭീഷണിയായേക്കും'; എഐ വികസനത്തിൻ്റെ അപകടം അവതരിപ്പിച്ച് പ്രധാന എഐ കമ്പനി മേധാവിമാർ

Published : Sep 24, 2026, 06:14 PM IST
UN SECURITY COUNSIL

Synopsis

എഐ വികസനത്തിൻ്റെ അപകടം യുഎൻ സുരക്ഷാ കൗൺസിലിന് മുമ്പാകെ അവതരിപ്പിച്ച് പ്രധാന എഐ കമ്പനി മേധാവിമാർ. ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ, ഹഗ്ഗിംഗ് ഫേസ് സഹസ്ഥാപകൻ ക്ലെമൻ്റ് ഡെലാൻഗ്യു എന്നിവർ സംസാരിച്ചു.

എഐ വികസനത്തിൻ്റെ അപകടം യുഎൻ സുരക്ഷാ കൗൺസിലിന് മുമ്പാകെ അവതരിപ്പിച്ച് പ്രധാന എഐ കമ്പനി മേധാവിമാർ. സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യരാശിക്കാകെ എഐ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പാണ് സുരക്ഷാ കൗൺസിൽ മുന്നാകെ ആവർത്തിക്കപ്പെട്ടത്. സുരക്ഷാ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്ക് മുമ്പാകെ ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ, ഹഗ്ഗിംഗ് ഫേസ് സഹസ്ഥാപകൻ ക്ലെമൻ്റ് ഡെലാൻഗ്യു എന്നിവർ സംസാരിച്ചു.

എഐ ഒരേ സമയം ആഗോള സാധ്യതയും ആഗോള ഭീഷണിയുമാണെന്ന് ഡാരിയോ അമോദിയും വിഷയത്തിൽ ആഗോള സഹകരണം വേണമെന്ന് സാം ആൾട്ട്മാനും സമിതിക്ക് മുമ്പാകെ നിലപാടെടുത്തു. ഫ്രാൻസ് മുൻകൈ എടുത്താണ് യോഗം നടത്തിയത്. എഐ നിയന്ത്രണ ആവശ്യങ്ങൾ ട്രംപ് പലവട്ടം തള്ളിയതിന് ശേഷമാണ് യുഎന്നിൽ വച്ച് തന്നെയുള്ള കമ്പനി മേധാവിമാരുടെ പ്രഖ്യാപനം.

PREV
Read more Articles on
click me!

Recommended Stories

വര്‍ഷങ്ങൾ കഴി‍ഞ്ഞിട്ടും നിലയ്ക്കാത്ത പ്രകമ്പനം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ, അപൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്
ചന്ദ്രനിലെ പൊടിയിൽ ഒളിഞ്ഞിരിക്കുന്നത് അന്യഗ്രഹ രഹസ്യങ്ങളോ?