ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവി, കണ്ടെത്തിയത് അർജന്റീനയിൽ, ഹിന്ദുദൈവത്തിന്റെ പേരിട്ട് ശാസ്ത്രജ്ഞർ

Published : Apr 24, 2024, 03:38 PM ISTUpdated : Apr 24, 2024, 03:39 PM IST
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവി, കണ്ടെത്തിയത് അർജന്റീനയിൽ, ഹിന്ദുദൈവത്തിന്റെ പേരിട്ട് ശാസ്ത്രജ്ഞർ

Synopsis

90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നാണ് നി​ഗമനം. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ജീവികളിൽ ഒന്നാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ബ്യൂണസ് ഐറിസ്: ഒമ്പത് കോടി വർഷങ്ങൾക്ക് മുമ്പ് അർജൻ്റീനയിൽ ജീവിച്ചിരുന്ന അതിഭീമൻ ദിനോസറിൻ്റെ ഫോസിൽ കണ്ടെത്തി. ദിനോസറിന്  ഹിന്ദു ദേവനായ ശിവന്റെ പേരാണ് ശാസ്ത്രജ്ഞർ നൽകിയത്. സംഹാരത്തിന്റെ ദൈവമായതിനാലാണ് ശിവന്റെ പേര് നൽകിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബസ്തിങ്​ഗോറിടൈറ്റാൻ ശിവ എന്നാണ് മുഴുവൻ പേര്. ഇവയുടെ ആനിമേഷൻ വീഡിയോയും പുറത്തിറക്കി. 2023 ഡിസംബർ 18-ന് ആക്ട പാലിയൻ്റോളജിക്ക പോളോണിക് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഈ ദിനോസറിന് 30 മീറ്ററ്‍ നീളവും 74 ടൺ ഭാരവുമുള്ളതായി കരുതപ്പെടുന്നു.

Read More... 50 അടി നീളം, 1000 കിലോ ഭാരം, ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് ജീവിച്ചത് ഇന്ത്യയിൽ; 'വാസുകി ഇൻഡിക്കസി'ന്റെ വിശേഷം

ടൈറ്റനോസറിൻ്റെ ഏറ്റവും വലിയ ഇനത്തെയാണ് കണ്ടെത്തിയതെന്ന്  ശാസ്ത്രജ്ഞർ പറഞ്ഞു. അർജന്റീനയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ന്യൂക്വൻ പ്രവിശ്യയിൽ നിന്നാണ് ഫോസിലുകൾ ലഭിച്ചത്.  90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നാണ് നി​ഗമനം. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ജീവികളിൽ ഒന്നാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ദിനോസർ അർജൻ്റീനോസോറസിന്റെ ഭാരം  77 ടണ്ണായിരുന്നു. മാനുവൽ ബസ്റ്റിങ്കോറി എന്ന കർഷകനാണ് 2000-ൽ ന്യൂക്വൻ പ്രവിശ്യയിലെ തൻ്റെ കൃഷി ഭൂമിയിൽ നിന്ന് ശിവയുടെ ആദ്യത്തെ ഭീമാകാരമായ ഫോസിൽ കണ്ടെത്തിയത്. 
 

PREV
click me!

Recommended Stories

അന്യഗ്രഹ സിഗ്നലുകൾക്കായി വാൽനക്ഷത്രത്തിൽ തിരഞ്ഞ ഗവേഷകർക്ക് കിട്ടിയ വിവരങ്ങൾ ഇങ്ങനെ
ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്