മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വ്യോമ സേനയുടെ ഭാഗമായി

Web Desk   | Asianet News
Published : Jul 28, 2021, 08:59 PM IST
മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വ്യോമ സേനയുടെ ഭാഗമായി

Synopsis

ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്. നിലവിൽ 26  റഫാൽ  വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്.

കൊല്‍ക്കത്ത: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി.  പശ്ചിമ ബംഗാളിലെ ഹസിമാര എയിർബേസിൽ നടന്ന ചടങ്ങിൽ  മൂന്ന് റാഫൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ നൂറ്റിയൊന്നാം സ്‌ക്വാഡ്രന്റെ ഭാഗമായി. വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. 

ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്. നിലവിൽ 26  റഫാൽ  വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്. റഫാൽ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രൺ അംബാലയിലെ എയർ ഫോഴ്‌സ് സ്‌റ്റേഷൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ