രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Web Desk   | Asianet News
Published : Oct 09, 2020, 04:42 PM IST
രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Synopsis

ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ പരീക്ഷിച്ചത്.

ദില്ലി: രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആന്‍റി-റേഡിയേഷന്‍ മിസൈലാണ് ഇത്. ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കാര്‍ പ്രാപ്തമായ മിസൈല്‍ ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ പ്രാപ്തമാണ്. ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ട്. 

ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചിലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ പരീക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു വിജയകരമായ പരീക്ഷണം. വലിയ ചുവടുവയ്പ്പ് എന്നാണ് ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ രുദ്രം 1 മിസൈല്‍ പരീക്ഷണ വിജയത്തെ വിശേഷിപ്പിച്ചത്.

ശത്രുവിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന എസ്ഇഎഡി ആക്രമണങ്ങള്‍ക്ക് രുദ്രം 1 സഹായത്തോടെ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സാധിക്കുമെന്നാണ് ഡിആര്‍ഡിഒ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.  സുഖോയ് 30 എംകെഐയില്‍ ഘടിപ്പിച്ചാണ്  രുദ്രം 1ന്‍റെ പരീക്ഷണം നടത്തിയത്. 

15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍ സുഖോയി വിമാനങ്ങള്‍ക്ക് രുദ്രം 1 തൊടുക്കാന്‍ സാധിക്കും. മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അമേരിക്കന്‍ വ്യോമസേന 2017 ല്‍ അവതരിപ്പിച്ച എജിഎം 88ഇ എന്ന ആന്‍റി-റേഡിയേഷന്‍ ഗെയ്ഡഡ് മിസൈലുമായി താരതമ്യം ചെയ്യാന്‍ ശേഷിയുള്ള മിസൈലാണ് രുദ്രം 1.

PREV
click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
ഉള്ളില്‍ നിറയെ സ്വര്‍ണവും പ്ലാറ്റിനവും! ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും 10000 കോടി രൂപ വീതം കിട്ടും; '16 സൈക്കി' എന്ന നിധി