ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം: ബഹിരാകാശത്തെത്തിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

Published : Feb 02, 2025, 07:18 PM ISTUpdated : Feb 02, 2025, 08:26 PM IST
ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം: ബഹിരാകാശത്തെത്തിച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

Synopsis

ഐഎസ്ആർഒയുടെ അഭിമാന ദൗത്യമായ എൻവിഎസ് 02 വിന് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ രക്ഷിക്കാൻ ശ്രമം തുടങ്ങി

തിരുവനന്തപുരം: നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപ​ഗ്രഹത്തിൻ്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാതെ വന്നതോടെയാണ് തകരാർ വ്യക്തമായത്. ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ.

ഉപഗ്രഹം ഇപ്പോൾ 170 കിലോമീറ്റർ അടുത്ത ദൂരവും 37000 കിലോമീറ്റർ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണെന്ന് ഐഎസ്ആർഒയിലെ ഉന്നതർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇവിടെ ആറ് മാസം മുതൽ ഒരു വർഷം വരെ ഉപഗ്രഹം നിലനിൽക്കാം. ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാൻ കഴിയില്ല. നിലവിലെ ഭ്രമണപഥത്തിൽ വച്ച് ഉപഗ്രഹത്തെ ഉപയോഗപ്പെടുത്താൻ വഴികൾ തേടുന്നുവെന്നും അവർ വ്യക്തമാക്കി.

ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ പിൻഗാമികളാണ് ഈ ഉപഗ്രഹങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും