
ചെന്നൈ: ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റ് വിക്ഷേപണം അൽപ്പസമയത്തിനകം നടക്കും. ജിഎസ്എൽവി എഫ് 15 ദൗത്യം കൃത്യം 6:23ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയരും. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02 ആണ് ഈ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്. ജിപിഎസിന് ബദലായി ഇന്ത്യ കൊണ്ടുവരുന്ന നാവിക് സംവിധാനത്തിന്റെ ഭാഗമാണ് ഈ ഉപഗ്രഹം.
https://www.youtube.com/watch?v=Ko18SgceYX8