
പ്രയാഗ്രാജ്: മഹാകുംഭമേളയുടെ വർണാഭമായ കാഴ്ചയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭ മേളയുടെ 13ാം ദിവസമായ ഞായറാഴ്ച രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഗംഗാ തീരത്തെ ദീപാലങ്കാരങ്ങളുടെ പ്രഭയാണ് ചിത്രത്തിലുള്ളത്. മഹാമകുംഭമേളയുടെ ഊർജ്ജം പങ്കുവയ്ക്കുന്നതാണ് ചിത്രമെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.
ലോകത്തിൽ തന്നെ ഏറ്റവും അധികം മനുഷ്യർ ഒരുമിക്കുന്നതിന്റെ പ്രകാശമെന്നാണ് ചിത്രത്തേക്കുറിട്ട് ഡോൺ പെറ്റിറ്റ് വിശദമാക്കുന്നത്. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളാണ് മഹാകുംഭ മേളയിലേക്ക് എത്തുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭ മേള നടക്കുന്നത്. 13 കോടിയോളം ഭക്തരെയാണ് ഇത്തവണ മഹാകുംഭമേളയിൽ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഗവേഷകനും കെമിക്കൽ എൻജിനീയറുമായ ഡൊണാൾഡ് റോയ് പെറ്റിറ്റ് ബഹിരാകാശ ഗവേഷണ രംഗത്ത് ഇതിനോടകം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 555 ദിവസമായി തുടരുകയാണ് ഈ 69കാരൻ.
മഹാകുംഭമേള; അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾക്കിടെ ആദ്യ ദിനം, പങ്കെടുത്തത് 60ലക്ഷത്തിലധികം തീർത്ഥാടകർ
കർശന സുരക്ഷയിലാണ് മഹാകുംഭമേളയിലെ ചടങ്ങുകൾ പുരോഗമിക്കുന്നത്. എൻഡിആർഎഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം